ഐ.എസ്.സി ഇന്ത്യ ഫെസ്റ്റ് 24 മുതല്‍
text_fieldsഇന്ത്യ സോഷ്യല്‍ സെന്റര്‍(ഐ.എസ്.സി) ഇന്ത്യ ഫെസ്റ്റ് സീണണ്‍-13 സംബന്ധിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
അബൂദബി: ഇന്ത്യ സോഷ്യല്‍ സെന്റര്‍ (ഐ.എസ്.സി) ഇന്ത്യ ഫെസ്റ്റ് സീണണ്‍-13 ജനുവരി 24, 25, 26 തീയതികളില്‍ നടക്കും. 24 വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ മുഖ്യാതിഥിയാകും. മൂന്നു ദിവസങ്ങളിലും ഇന്ത്യയില്‍നിന്നുള്ള കലാകാരന്മാര് അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന സംഗീത നൃത്ത പരിപാടികള്‍ അരങ്ങേറും.
രുചി വൈവിധ്യങ്ങള്‍ അടങ്ങുന്ന ഫുഡ് സ്റ്റാളുകളും അമ്പതിലധികം വാണിജ്യ സ്റ്റാളുകളും ഇന്ത്യാ ഫെസ്റ്റിനെ കൂടുതല്‍ ജനകീയമാക്കും. 10 ദിര്‍ഹമിന്റെ പ്രവേശന ടിക്കറ്റ് നറുക്കിട്ട് സ്വര്‍ണ നാണയങ്ങള്‍, ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍, എയര്‍ ഫ്രയര്‍ തുടങ്ങിയ നിരവധി സമ്മാനങ്ങളും നല്‍കും. വൈകുന്നേരം ആറുമണിക്ക് തുടങ്ങുന്ന ഇന്ത്യ ഫെസ്റ്റ്, രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഇതര ദേശക്കാര്ക്കുകൂടി അനുഭവഭേദ്യമാക്കും വിധം തയാറാക്കുമെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കലാ സാംസ്കാരിക പരിപാടികളും ഉള്‍ക്കൊള്ളിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
25,000 മുതല്‍ 35,000 വരെ സന്ദര്‍ശകരെയാണ് മൂന്നു ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നത്. ഐ.എസ്.സി പ്രസിഡന്റ് ജയറാം റായ്, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്, ട്രഷറര്‍ ദിനേശ് പൊതുവാള്, വൈസ് പ്രസിഡന്റും ഇന്ത്യാ ഫെസ്റ്റ് കണ്‍വീനറുമായ കെ.എം. സുജിത്ത്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, പ്രായോജക പ്രതിനിധികളായ അമല്‍ജിത്ത് എ. മേനോന്, ഡോ. തേജാ രാമ, റഫീഖ് കയനയില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

