ഐ.എസ്.സി ഇന്ത്യാ ഫെസ്റ്റ് സമാപിച്ചു
text_fieldsഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടിപ്പിച്ച
ഇന്ത്യാ ഫെസ്റ്റിൽ അവതരിപ്പിച്ച നൃത്തം
അബൂദബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐ.എസ്.സി) സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റ് സമാപിച്ചു. മൂന്ന് ദിവസം നീണ്ട ഉത്സവത്തിന് 25,000ത്തിലേറെ സന്ദർശകരാണ് എത്തിയത്. ഇൻഡോ-അറബ് കലാരൂപങ്ങളും വിവിധ പരിപാടികളും ഫെസ്റ്റിന്റെ മാറ്റ് കൂട്ടി. ഗായകൻ സത്യൻ മഹാലിംഗത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും നടന്നു. പ്രവേശന കൂപ്പൺ നറുക്കെടുപ്പിൽ മെഗാ സമ്മാനമായ കാർ ലഭിച്ചത് കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷമീറിനാണ്. രുദ്രൻ ജോഷി (10 ഗ്രാം), റജിൻ ഡി. പ്രസാദ് (8 ഗ്രാം), ഒലിനേഷ് (6 ഗ്രാം), വൈഷ്ണവി (4 ഗ്രാം) എന്നിവരാണ് സ്വർണനാണയ ജേതാക്കൾ. കൂടാതെ 20 പേർക്ക് 1500 മുതൽ 300 ദിർഹം വരെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിച്ചു.
സമാപന ദിനത്തിൽ വ്യവസായി കെ.പി. ഗണേഷ് ബാബു മുഖ്യാതിഥിയായിരുന്നു. ഐ.എസ്.സി പ്രസിഡന്റ് ജയചന്ദ്രൻനായർ, ജനറൽ സെക്രട്ടറി പി. സത്യബാബു, ട്രഷറർ ടി.എൻ. കൃഷ്ണൻ, വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ വി.കെ. ഷാജി, കലാവിഭാഗം സെക്രട്ടറി കെ.ടി.പി. രമേശ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

