Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ്.സി ഫുജൈറ ഓണാഘോഷം

text_fields
bookmark_border
ഐ.എസ്.സി ഫുജൈറ ഓണാഘോഷം
cancel
camera_alt

ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ സംഘടിപ്പിച്ച ഓണാഘോഷം 

ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഐ.എസ്.സി പ്രസിഡന്‍റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് മാത്യു ജോൺ സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ.എസ്.സി സെക്രട്ടറി സന്തോഷ് കെ. മത്തായി, ഷാർജ ഐ.എ.എസ് ജനറൽ സെക്രട്ടറി നസീർ ടി.വി, ഫുജ് സിങ് ജനറൽ മാനേജർ അംജൂം ബേഗ്, ഐ.എസ്.സി ഭാരവാഹികളായ സുഭഗൻ തങ്കപ്പൻ, ഒ. മനാഫ്, സഞ്ജീവ് മേനോൻ, മുഹമ്മദ് നസീറുദ്ദീൻ, വി.എം. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. പിന്നണി ഗായിക സുമി അരവിന്ദും സംഘവും നയിച്ച ഓണം സംഗീതവിരുന്നും ഐ.എസ്.സി വനിത വിഭാഗത്തിന്‍റെ പൂക്കളവും ഓണസദ്യയും ആഘോഷങ്ങൾക്ക് നിറം പകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ISC Fujairah Onam Celebration
Next Story