വിദ്യാഭ്യാസ പ്രതിഭകളെ ആദരിച്ച് ഐ.എസ്.സി ഫുജൈറ
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അക്കാദമിക് എക്സലൻസി അവാർഡ് നൽകി അനുമോദിച്ചപ്പോൾ
ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ കിഴക്കൻ പ്രവിശ്യയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസ് പ്രകാരമുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഉന്നത വിജയികളെ അക്കാദമിക് എക്സലൻസി അവാർഡ് നൽകി ആദരിച്ചു. ഐ.എസ്.സി ഹാളിൽ നടന്ന ചടങ്ങിൽ ജെയിംസ് മാത്യു മുഖ്യാതിഥിയായിരുന്നു. വൈജ്ഞാനികവും സാംസ്കാരികവുമായ മേഖലകളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) നല്കുന്ന പിന്തുണ ഫുജൈറയിലെ വിവിധ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും മാതൃകയാണെന്ന് ജെയിംസ് മാത്യു അഭിപ്രായപ്പെട്ടു.
ഐ.എസ്.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷതവഹിച്ചു. പാഠ്യവിഷയങ്ങളിൽ മാത്രമല്ല, വ്യക്തിത്വവും സാംസ്കാരികവുമായ വളർച്ചക്കു പ്രാധാന്യം നൽകുന്ന അഭിരുചികൾ കണ്ടെത്തി ഓരോ വിദ്യാർഥികളും ജീവിതത്തിൽ വലിയ ഉയർച്ച സ്വപ്നം കാണണമെന്നും പുതുതലമുറയെ ഉന്മേഷത്തോടെയും സാമൂഹികബോധത്തോടെയും മുന്നോട്ടു നയിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ സ്വാഗതം പറഞ്ഞു. വിദ്യാർഥികളെ മുഖ്യാതിഥിയും ഐ.എസ്.സി എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് ഫലകങ്ങൾ നൽകി അനുമോദിച്ചു. അഡ്വൈസർ നാസിറുദ്ദാൻ, എമിനെൻസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ സുഷമ നാലപ്പാട്ട്, സെന്റ് മേരീസ് കത്തോലിക് ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാദർ സുരേഷ്, റോയൽ പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ സയ്യിദ് താഹിർ അലി, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ലളിത കരാസി, ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ ഖോർഫക്കാൻ വൈസ് പ്രിൻസിപ്പൽ ഡഗ്ലസ് ജോസഫ്, ബോൾട്ടൻ യൂനിവേഴ്സിറ്റി മാനേജർ ജയന്തി അനിൽകുമാർ എന്നിവർ ആശംസ നേർന്നു.
ഐ.എസ്.സി ഭാരവാഹികളായ പ്രദീപ് കുമാർ, വി.എം സിറാജ്, മനാഫ് ഒളകര, അഡ്വ. മുഹമ്മദലി, പ്രസാദ് ചിൽമു, അശോക് മുൽചന്താനി, ഇസ്ഹാഖ് പാലാഴി, അനീഷ് മുക്കത്ത്, ലേഡീസ് ഫോറം കോഓഡിനേറ്റർ സവിത കെ. നായർ, പാരാമെഡിക്കൽ ഫോറം കോഓഡിനേറ്റർ അനീസ, രഞ്ജിത്ത്, സറീന ഒ.വി, കമൽ പ്രീത് എന്നിവർ സംബന്ധിച്ചു. ഐ.എസ്.സി വൈസ് പ്രസിഡന്റ് ജോജി പോൾ മണ്ഡപത്തിൽ നന്ദി പറഞ്ഞു. ചിഞ്ചു ലാസർ, രേഖ എന്നിവർ പരിപാടിയിൽ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

