ഐ.എസ്.സി ബാഡ്മിൻറൺ ചാമ്പ്യൻഷിപ് ഇന്നു തുടങ്ങും
text_fieldsഅബൂദബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻറർ (ഐ.എസ്.സി) ബാഡ്മിൻറൺ ഗോൾഡ് ചാമ്പ്യൻഷിപ് മ ത്സരം വ്യാഴാഴ്ച ആരംഭിക്കും. ജൂനിയർ ബാഡ്മിൻറൺ സീരീസ് മത്സരങ്ങളോടെയാണ് ഫെബ്രുവരി ഏഴുവരെ നീളുന്ന ചാമ്പ്യൻഷിപ് ആരംഭിക്കുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാരാന്ത്യങ്ങളിൽ നടക്കുന്ന ജൂനിയർ മത്സര ശേഷം സീനിയർ സീരീസും തുടർന്ന് എലൈറ്റ് സീരീസ് മത്സരങ്ങളുമാണ് നടക്കുക. 70,000 ദിർഹമിെൻറ കാഷ് അവാർഡാണ് ഐ.എസ്.സി ബാഡ്മിൻറൺ ടൂർണമെൻറിലെ വിജയികൾക്കു സമ്മാനിക്കുക.
യു.എ.ഇ ടേബിൾ ടെന്നിസ് ആൻഡ് ബാഡ്മിൻറൺ ഫെഡറേഷെൻറ രക്ഷാകർതൃത്വത്തിലാണ് ഐ.എസ്.സി ചാമ്പ്യൻഷിപ്. ഗോൾഡ് കാറ്റഗറിയിലുള്ള എലൈറ്റ് ടൂർണമെൻറിൽ ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ, ഇന്ത്യ രാജ്യങ്ങളിലെ ദേശീയ താരങ്ങളും പങ്കെടുക്കും. അബൂദബി ഐ.എസ്.സിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി സത്യബാബു, ട്രഷറർ ലിംസൻ കെ. ജേക്കബ്, അസി. ജനറൽ സെക്രട്ടറി എ.എം. നിസാർ, സ്പോർട്സ് സെക്രട്ടറി പ്രകാശ് തമ്പി, ബാഡ്മിൻറൺ വിഭാഗം സെക്രട്ടറി നൗഷാദ്, മുഖ്യ പ്രായോജകരായ അപെക്സ് ട്രേഡിങ് പ്രതിനിധി പി.എ. ഹിഷാം, ജയിംസ് സിറിയക്, സാബു രാമചന്ദ്രൻ, രാജേന്ദ്രൻ, ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
