ഐ.എസ്.സി അബൂദബി പുതിയ ഭരണസമിതി സ്ഥാനമേറ്റു
text_fieldsഅബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ്
അബൂദബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.എസ്.സി.) ഭരണ സമിതി ചുമതലയേറ്റു. പുതിയ മാനേജിങ് കമ്മിറ്റിയുടെ സ്ഥാനാരോഹണ യോഗത്തില്‍ ഐ.എസ്.സി. ചെയര്‍മാനും ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാനുമായ എം.എ യൂസഫലി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ് ഗസ്റ്റ് ഓഫ് ഓണറായിരുന്നു.
ഇമാറാത്തി പൗര പ്രമുഖരായ മുഹമ്മദ് സഈദ് അല്‍ ഹില്ലി, അല്‍ ഹല്ലാമി ഗ്രൂപ്പ് ചെയര്‍മാന്‍ ഉംറാന്‍ സുല്‍ത്താന്‍ മാതര്‍ അല്‍ ഹല്ലാമി, ദുബൈ കോടതികളുടെ മുന്‍ ജഡ്ജിയും പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. മുഹമ്മദ് ഉബൈദ് ഖല്‍ഫാന്‍ അല്‍ റദ്ദ അൽ സുവൈദി, യു.എ.ഇ ഫോക് ലോര്‍ റിവൈവല്‍ അസോസിയേഷന്‍ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭ സുപ്രീം കൗണ്‍സില്‍ ഫോര്‍ അറബ്-ആഫ്രിക്കന്‍ ഇക്കണോമി ചെയര്‍മാന്‍ ഹൈ കമ്മീഷണറുമായ മുസ്തഫ അലി അംഷാന്‍ ബിന്‍ നഭാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.എസ്.സി ജനറല്‍ സെക്രട്ടറി ലിംസണ്‍ ജേക്കബ് സ്വാഗതം ചെയ്തു. പ്രസിഡന്‍റ് ബിജി എം. തോമസ് അധ്യക്ഷത വഹിച്ചു. ഐ.എസ്.സി. ട്രഷററായ സി.എ. ജോണ്‍ ജോസഫ്, ജെമിനി ഗ്രൂപ്പ് സി.ഇ.ഒ വിനീഷ് ഗണേഷ് ബാബു, വൈസ് പ്രസിഡന്‍റ് എം.എസ് ഷിബോണ്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

