ഈസ കാസിം ഡി.പി വേൾഡ് പുതിയ ചെയർമാൻ; യുവ്രാജ് നാരായണിനെ സി.ഇ.ഒയായും നിയമിച്ചു
text_fieldsദുബൈ: ആഗോള ലോജിസ്റ്റിക്സ് രംഗത്തെ മുൻനിര സ്ഥാപനമായ ഡി.പി വേൾഡ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായി ഈസ കാസിമും സി.ഇ.ഒയായി യുവ്രാജ് നാരായണും നിയമിതരായി. ഈസ കാസിം നിലവിൽ ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ ഗവർണറായും ബോർഡ് ദുബൈ ചെയർമാനായും സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. സാമ്പത്തിക, വാണിജ്യ മേഖലകളിൽ ദീർഘകാല പരിചയസമ്പത്തുള്ള അദ്ദേഹം രാജ്യത്തെ വിവിധ ദേശീയ സ്ഥാപനങ്ങളിൽ ഉന്നത നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
2004ൽ ഡി.പി വേൾഡിൽ ചേർന്ന യുവ്രാജ് നാരായൺ, ധനകാര്യ നിയന്ത്രണം, കോർപറേറ്റ് ഫിനാൻസ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ആഗോള വ്യാപാരം എന്നിവയിൽ വിപുലമായ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. 2005 മുതൽ ഗ്രൂപ് ചീഫ് ഫിനാൻഷ്യൽ ഓഫിസറായി സേവനം അനുഷ്ഠിച്ചുവരുന്ന അദ്ദേഹം കമ്പനിയുടെ സാമ്പത്തിക സ്ഥിരതയും പ്രവർത്തനക്ഷമതയും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾ കമ്പനിയുടെ സുസ്ഥിര വളർച്ചക്ക് സഹായിക്കുന്നതിനൊപ്പം, ആഗോള സപ്ലൈ ചെയിനുകൾ ശക്തിപ്പെടുത്തുന്നതിലും ദുബൈയെ മുൻനിര വ്യാപാര-ലോജിസ്റ്റിക്സ് കേന്ദ്രമായി ഉയർത്തുന്നതിലും നിർണായകമാണെന്ന് ഡി.പി വേൾഡ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

