Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐറിഷ്​ കുറ്റവാളി...

ഐറിഷ്​ കുറ്റവാളി ദുബൈയിൽ പിടിയിൽ

text_fields
bookmark_border
ഐറിഷ്​ കുറ്റവാളി ദുബൈയിൽ പിടിയിൽ
cancel
camera_alt

ഡാനിയൽ ജോസഫ്​ കിനാഹൻ


ദുബൈ: ലോകത്തെ ഏറ്റവും ശക്​തരായ മയക്കുമരുന്ന്​ കടത്ത്​ സംഘത്തിലെ ​പ്രധാനി ദുബൈയിൽ പിടിയിലായി. ഐറിഷ്​ പൗരനും കുപ്രസിദ്ധ കുറ്റവാളിയുമായ ഡാനിയൽ ജോസഫ്​ കിനാഹൻ ആണ്​ പിടിയിലായത്​. കിനാഹൻ സംഘടിത കുറ്റകൃത്യ സംഘത്തിലെ ഏറ്റവും മുതിർന്ന അംഗമായ ഡാനിയലിനെതിരെ ഐറിഷ്​ സർക്കാർ അറസ്റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചിരുന്നെങ്കിലും നാടുവിടുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്​ ഇയാൾ ദുബൈയിൽ വെച്ച്​ പിടിയിലാകുന്നത്​. യൂറോപ്പിലുടനീളം നടന്ന മയക്കുമരുന്ന്​ കടത്ത്​, ആയുധക്കടത്ത്​, കള്ളപ്പണം വെളുപ്പിക്കൽ, കൊലപാതകങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്​ ഐറിഷ്​ കോടതികളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്​. അന്താരാഷ്ട്ര അന്വേഷണ സംഘങ്ങൾ ഇവർക്കെതിരെ നിരവധി അറസ്റ്റ്​വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. യു.എ.ഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ ​കുറ്റവാളി പിടിയിലായതെന്ന്​ മീഡിയ ഓഫിസ്​ റിപോർട്ട്​ ചെയ്​തു. ഏപ്രിൽ 15ന്​ അറസ്റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ച്​ 48 മണിക്കൂറിനകം പ്രതിയെ പിടികൂടാൻ പൊലീസിന്​ കഴിഞ്ഞതായി യു.എ.ഇയുടെ കള്ളപ്പണം വെളിപ്പിക്കൽ, ഭീകരവാദികൾക്ക്​ ഫണ്ട്​ നൽകൽ തുടങ്ങിയക്കെതിരായ കമ്മിറ്റി വൈസ്​ ചെയർമാനും സെക്രട്ടറി ജനറലുമായ ഹാമിദ്​ അൽസാബി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaigulfnewsgulfnewsmalayalam
News Summary - Irish criminal arrested in Dubai
Next Story