ഇർഫാനെയും സനയെയും ആദരിച്ചു
text_fieldsഡയാന പുരസ്കാരം നേടിയ മലയാളി വിദ്യാർഥികളായ മുഹമ്മദ് ഇർഫാനെയും സന അഷ്റഫിനെയും ചൈൽഡ് പ്രൊട്ടക്ട് ടീം യു.എ.ഇ ആദരിച്ചപ്പോൾ
ഷാർജ: വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലും മികവു പുലർത്തിയ പ്ലസ്ടു വിദ്യാർഥികളായ മുഹമ്മദ് ഇർഫാനെയും സന അഷ്റഫിനെയും ചൈൽഡ് പ്രൊട്ടക്ട് ടീം യു.എ.ഇ ആദരിച്ചു. ഡയാന രാജകുമാരിയുടെ സ്മരണാർഥം ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ഡയാന പുരസ്കാരമാണ് കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ഇർഫാനും കണ്ണൂർ മായംമുക്ക് സ്വദേശിനിയായ സനയും നേടിയത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങ് അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹിം ഉദ്ഘാടനം ചെയ്തു. സി.പി.ടി.യു.എ.ഇ പ്രസിഡന്റ് നാസർ ഒളകര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗഫൂർ പാലക്കാട്, ഷാർജ പ്രസിഡന്റ് മനോജ് കാർത്യയത്ത്, അജ്മാൻ പ്രസിഡന്റ് നസീർ മുറ്റിച്ചൂർ എന്നിവർ സംസാരിച്ചു. യു.എ.ഇ സെക്രട്ടറി ഷഫീൽ കണ്ണൂർ സ്വാഗതവും സുജിത് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

