യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇറാന് വിദേശകാര്യമന്ത്രി
text_fieldsഇറാന് വിദേശകാര്യമന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലാഹിയനും യു.എ.ഇ. പ്രസിഡന്റ് ശൈഖ്
മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാനും അബൂദബിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
അബൂദബി: ഇറാന് വിദേശകാര്യമന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലാഹിയന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബൂദബിയിലെ അല്‍ ഷാതി കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ആശംസകള്‍ ഹുസൈന് അമീര്‍ യു.എ.ഇ. പ്രസിഡന്റിനെ അറിയിച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികളും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്യുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുമുണ്ടായി. മേഖലയിലെ ജനങ്ങള്‍ക്ക് ഗുണം കിട്ടുന്ന തരത്തിലുള്ള വികസനങ്ങള്‍ നടപ്പാക്കുന്നതിന്റെ പ്രാധാന്യവും മേഖലയുടെ സുസ്ഥിരതയും ഐശ്വര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആൽ നഹ്യാന്, വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആൽ നഹ്യാന്, ദേശീയ സുരക്ഷ പരമോന്നത സമിതി സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് ഹമദ് അല്‍ ഷംസി, സംസ്ഥാന മന്ത്രി ഖലീഫ അല്‍ മരാര്, ഇറാനിലെ യു.എ.ഇ. അംബാസഡര്‍ സെയ്ഫ് മുഹമ്മദ് അല്‍ സാബി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

