Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹുർമുസിൽ അഡ്​നോക്​...

ഹുർമുസിൽ അഡ്​നോക്​ കപ്പലിന്​​ നേരെ ഇറാൻ ആക്രമണം

text_fields
bookmark_border
ഹുർമുസിൽ അഡ്​നോക്​ കപ്പലിന്​​ നേരെ ഇറാൻ ആക്രമണം
cancel

അബൂദബി: ഹുർമുസ്​ കടക്കുന്നതിനിടെ ദേശീയ ഓയിൽ കമ്പനിയായ അഡ്​നോകിന്‍റെ എണ്ണ ടാങ്കറിന്​ നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച്​ യു.എ.ഇ. രണ്ട്​ ഡ്രോണുകൾ ഉപയോഗിച്ച്​ നടത്തിയ ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട്​ ചെയ്തിട്ടില്ല. എങ്കിലും മേഖലയിൽ വീണ്ടും ആശങ്ക ഉയർത്താൻ ഈ സംഭവം കാരണമായിട്ടുണ്ട്​.

അന്താരാഷ്ട്ര സമുദ്ര മേഖലയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള യു.എൻ സുരക്ഷ കൗൺസിലിന്‍റെ പ്രമേയത്തിനെതിരെയുളള നഗ്​നമായ ലംഘനമാണ്​ ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന്​ യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര പാതകൾ തടസ്സപ്പെടുത്തുകയും വാണിജ്യ കപ്പലുകൾക്ക്​ നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന ഇറാന്‍റെ നടപടിയെ ശക്​തമായ ഭാഷയിൽ അപലപിക്കുന്നതായും മന്ത്രാലയം പ്രസ്​താവനയിൽ വ്യക്​തമാക്കി.

ഇറാൻ വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും സാമ്പത്തിക ബലപ്രയോഗത്തിനോ ബ്ലാക്ക്​മെയിലിങ്ങിനോ വേണ്ടി ഹോർമുസ്​ കടലിടുക്ക്​ ഉപയോഗിക്കുന്നതും കടൽ കൊള്ളക്ക്​ സമാനമായ നടപടിയാണ്​. ഇറാൻ റവല്യൂഷണറി ഗാർഡ്​ കോപ്സിന്‍റെ ഇത്തരം നിരുത്തരവാദപരമായ നടപടികൾ​​ മേഖലയിലെ സ്ഥിരതക്കും ജനങ്ങൾക്കും അന്താരാഷ്ട്ര ഊർജ സുരക്ഷക്കും ഭീഷണിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. യാതൊരു പ്രകോപനവുമില്ലാതെ നടത്തുന്ന ​ആക്രമണങ്ങൾ ഇറാൻ എത്രയും വേഗത്തിൽ അവസാനിപ്പിക്കുകയും ഉപാധികളില്ലാതെ ഹോർമുസ്​ തുറന്നു നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adnocStrait of HormuzIran attack
News Summary - Iranian attack on ADNOC ship in Hormuz
Next Story