Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ആക്രമണം; യു.എ.ഇയിൽ പരിക്കേറ്റവരുടെ എണ്ണം 141 ആയി

text_fields
bookmark_border
ഇതുവരെ തകർത്തത് 285 ബാലിസ്റ്റിക് മിസൈലുകൾ, അഞ്ച് ക്രൂസ് മിസൈലുകൾ
ഇറാൻ ആക്രമണം; യു.എ.ഇയിൽ പരിക്കേറ്റവരുടെ എണ്ണം 141 ആയി
cancel

ദുബൈ: യു.എസ്-ഇസ്രായേൽ സഖ്യത്തിന്‍റെ ആക്രമണങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ യു.എ.ഇയിൽ പരിക്കേറ്റവരുടെ എണ്ണം 141 ആയി. യു.എ.ഇ, ഈജിപ്ത്, സുഡാൻ, ഇത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്താൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, യുഗാണ്ട, എരിത്രിയ, ലെബനൻ, അഫ്ഗാനിസ്താൻ, ബഹ്റൈൻ, കൊമോറോസ്, തുർക്കിയ, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർഡൻ, ഫലസ്തീൻ, ഘാന, ഇന്തോനേഷ്യ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്. വിവിധ ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ ഇതുവരെ ആറു മരണങ്ങൾ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരാണ് കൊല്ലപ്പെട്ടവർ.

വെള്ളിയാഴ്ച ഇറാനിൽ നിന്നുള്ള ഏഴ് ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ നേരിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 285 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂസ് മിസൈലുകൾ, 1,567 ഡ്രോണുകൾ എന്നിവയാണ് ഇതുവരെ ഇറാനിൽനിന്ന് എത്തിയതെന്നും ഇവയെ ഫലപ്രദമായി പ്രതിരോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വ്യാഴാഴ്ച പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ അവശിഷ്ടങ്ങൾ സെൻട്രൽ ദുബൈയിലെ കെട്ടിടത്തിന്‍റെ മുന്നിൽ പതിച്ചതായി ദുബൈ മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran attack; Number of injured in UAE rises to 141
Next Story