Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ആക്രമണം; അബൂദബിയിൽ മരിച്ചവരിൽ ഇന്ത്യക്കാരനും

text_fields
bookmark_border
മിസൈൽ അവശിഷ്ടം വീണാണ് മരണം
ഇറാൻ ആക്രമണം; അബൂദബിയിൽ മരിച്ചവരിൽ ഇന്ത്യക്കാരനും
cancel

അബൂദബി: വ്യോമ പ്രതിരോധത്തിനിടെ മിസൈൽ ചീളുകൾ വീണ് അബൂദബിയിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മരിച്ച മറ്റൊരാൾ പാകിസ്താൻ സ്വദേശിയാണ്.

പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ ഇന്ത്യക്കാരനാണെന്നും അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. ഇറാനിൽനിന്നുള്ള മിസൈൽ വിജയകരമായി തടഞ്ഞതിനു പിന്നാലെ അവശിഷ്ടങ്ങൾ വീണാണ് അബൂദബിയിൽ രണ്ടു പേർ. സ്വയ്ഹാൻ സ്ട്രീറ്റിലാണ് സംഭവമുണ്ടായത്. പ്രതിരോധ സംവിധാനം ആകാശത്ത് വെച്ചുതന്നെ മിസൈൽ തകർത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളാണ് സ്ട്രീറ്റിൽ വീണത്.

സംഭവത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊതുജനങ്ങൾ ഔദ്യോഗിക വൃത്തങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ തേടുകയും വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അബൂദബി മീഡിയ ഓഫിസ് പ്രസ്താവനയിൽ അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran attack; Indian among dead in Abu Dhabi
Next Story