‘ഇഖ്വ’ സ്നേഹസന്ദേശ യാത്ര സംഘടിപ്പിച്ചു
text_fieldsഇഖ്വ സംഘടിപ്പിച്ച സ്നേഹ സന്ദേശ യാത്രയിൽ പങ്കെടുത്തവർ
ദുബൈ: എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷന്റെ (ഇഖ്വ) ആഭിമുഖ്യത്തിൽ അബൂദബിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഏകദിന സ്നേഹസന്ദേശ യാത്ര സംഘടിപ്പിച്ചു.
അബൂദബി മവാസം വിസ്തൃത പ്രദേശത്തു പുതുതായി നിർമിക്കപ്പെട്ട പ്രകൃതി രമണീയമായി ശീതീകരിച്ച ‘ഗ്രീൻ ഹൗസസ് ഓർഗാനിക് പാർക്ക്’ കുട്ടികളും കുടുംബിനികളുമടങ്ങിയ സന്ദർശക സംഘത്തിലെ മുഴുവനാളുകൾക്കും വിസ്മയമായി. നാട്ടിലെ കായ്കനികളും ഫലവൃക്ഷങ്ങളും നേരിട്ട് ആസ്വദിക്കാനായത് ഗൃഹാതുരത്വം നൽകി. തുടർന്ന് മുസഫയിലും യു.എ.ഇയിലെ അഭിമാന സ്തംഭമായ അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലും അബൂദബി ഹെറിറ്റേജ് മ്യൂസിയത്തിലും സന്ദർശനം നടത്തി.
അബൂദബി കൊട്ടാരവും മറീനയും സമീപപ്രദേശങ്ങളും സന്ദർശിച്ചശേഷം ഫാമിലി പാർക്കിൽ ‘ബാർബിഖ്യു’ വിരുന്നിനുശേഷം സ്നേഹ വിളംബരത്തോടെ യാത്ര ദുബൈയിൽ അവസാനിപ്പിച്ചു. പി.സി. ഷമീൽ, ഡി.എ. ഷാഫി, സകരിയ, സി.പി. സിറാജ്, പി. ഫസൽ, നവാസ്, യു.ടി. മുസ്തഫ, മുറാദ് ഷിറാസ്, പി. സാജിദ്, ഷുഹൈബ്, സമദ്, മുബാഷ്, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

