‘ഇഖ്വ’ ഇഫ്താർ സംഗമം
text_fields‘ഇഖ്വ’ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്വ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുബൈ അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടി ജലീൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. അർഷാദ് നീൽ തലശ്ശേരി മുഖ്യാതിഥിയായി. ഇഖ്വ പ്രസിഡന്റ് എം.കെ. നവാസ് അധ്യക്ഷത വഹിച്ചു.
രാജൻ കൊളാവിപാലം, പ്രമോദ് തിക്കോടി, ജിജു, അഡ്വ. മുഹമ്മദ് സാജിദ്, പി. ഫസൽ, സി.പി. സിറാജ്, സിദ്ദീഖ്, ഷമീൽ സകരിയ്യ, അബൂബക്കർ എന്നിവർ സംസാരിച്ചു. നവാസ്, ഷിറാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി മുറാദ് അബ്ദുൽ റസാഖ് സ്വാഗതവും റഹീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

