‘ഇഖ്വ’ 15ാം വാർഷികവും കുടുംബസംഗമവും
text_fields‘ഇഖ്വ’ 15ാം വാർഷിക കുടുംബസംഗമം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മയായ ‘എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്വ)’ 15ാം വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. ദുബൈ റിവാഖ് അൽ ഔഷ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
ഇഖ്വ പ്രസിഡന്റ് എം.കെ. നവാസ് അധ്യക്ഷത വഹിച്ചു. കുടുംബസംഗമത്തിൽ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. മുഹമ്മദ് ഹാരിസ് ആരോഗ്യ ബോധവത്കരണ പ്രഭാഷണം നടത്തി. ചടങ്ങിൽ യു.എ.ഇയിലെ രക്തദാന കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള സാരഥി പ്രയാഗ് പേരാമ്പ്ര, 52 വർഷം യു.എ.ഇയിൽ പ്രവാസം പൂർത്തിയാക്കിയ മൊയ്ദു കുറ്റ്യാടി, ഇഖ്വ സ്ഥാപക ഭാരവാഹി അഡ്വ. മുഹമ്മദ് സാജിദ് എന്നിവരെ ആദരിച്ചു. കെ.വി മനോജ്, ജലീൽ മഷ്ഹൂർ തങ്ങൾ, നിഷാജ് ശാഹുൽ, മൊയ്ദു പേരാമ്പ്ര, അഡ്വ. മുഹമ്മദ് സാജിദ്, പി. ഫസൽ, മുറാദ്, പി.ടി ഷിറാസ്, അബൂബക്കർ, സകരിയ്യ, യു.ടി മുസ്തഫ, ബി.എസ് റഹീസ് എന്നിവർ സംസാരിച്ചു. ഫിറോസ് പയ്യോളിയുടെ നേതൃത്വത്തിൽ ഗാനസദസ്സും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. റിയാസ് കടത്തനാട് സ്വാഗതവും പി.സി. ശമീൽ നന്ദിയും പറഞ്ഞു.

