െഎ.പി.എൽ തങ്ങളുടെ അവകാശം –ശൈഖ് നഹ്യാൻ
text_fieldsദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് നടത്താനുള്ള അവസരം തങ്ങളുടെ അവകാശമായി കരുതുന്നുവെന്നും യു.എ.ഇ ഇതുവരെ ആതിഥ്യമരുളിയ ഏറ്റവും വലിയ ക്രിക്കറ്റ് മേളയാക്കി ഐ.പി.എല്ലിനെ മാറ്റാൻ സജ്ജമാണെന്നും സഹിഷ്ണുത-സഹവർത്തിത്ത്വ വകുപ്പ് മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നെഹ്യാൻ പറഞ്ഞു.
ഐ.പി.എൽ യു.എ.ഇയിൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിെൻറ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ദൈനംദിന ജീവിതം വരെ പ്രതിസന്ധിയിലായ ഇക്കാലത്ത് ഐ.പി.എൽ പോലൊരു ടൂർണമെൻറിന് വേദിയാകാൻ സാധിക്കുന്നതും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയുന്നതും വലിയ പ്രധാന്യമുള്ള കാര്യമാണ്.
യു.എ.ഇയിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള കായികപ്രേമികൾക്ക് ആസ്വദിക്കാനുള്ള വിരുന്നൊരുക്കിയായിരിക്കും ഐ.പി.എൽ എത്തുക.ഇതിനായി ബി.സി.സി.ഐയും ഐ.പി.എൽ ഗവേണിങ് ബോഡിയുമായും നിരന്തര ചർച്ച നടത്തുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാൻ യു.എ.ഇ സർക്കാറുമായും മന്ത്രാലയങ്ങളുമായും ആരോഗ്യ വകുപ്പുകളുമായും കൂടിയാലോചനകൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

