െഎ.പി.എൽ: പൊരിവെയിലിൽ പരിശീലിച്ച് താരങ്ങൾ
text_fieldsഡൽഹി നായകൻ ശ്രേയസ് അയ്യർക്ക് നിർദേശങ്ങൾ നൽകുന്ന പരിശീലകൻ റിക്കി പോണ്ടിങ്
ദുബൈ: യു.എ.ഇയിലേക്ക് വരുേമ്പാൾ പല താരങ്ങളുടെയും ആശങ്ക ഇവിടത്തെ ചൂടായിരുന്നു. 50 ഡിഗ്രിയിൽ തിളച്ചുമറിയുന്ന ആഗസ്റ്റിനു പിന്നാലെ 40 ഡിഗ്രിയിലേക്ക് താഴ്ന്ന സെപ്റ്റംബറിലാണ് മത്സരമെങ്കിലും മറ്റു രാജ്യങ്ങളിലെ താരങ്ങൾക്ക് ഇത് അത്ര പരിചയമുള്ള കാലാവസ്ഥയല്ല. ഇതുമായി ഇഴുകിച്ചേരുന്നതിന് പൊരിവെയിലിൽ പരിശീലനം നടത്തുകയാണ് താരങ്ങൾ. ഇതിെൻറ വിഡി
യോ ചില ടീമുകൾ ട്വിറ്ററിൽ പങ്കുവെച്ചു. വെയിലിനെ തടുക്കാൻ ഏർപ്പെടുത്തിയ മുൻകരുതലും ടീം അംഗങ്ങൾ വിവരിച്ചു. ആറു മാസത്തിനുശേഷം കളിത്തിലിറങ്ങുന്നതിനാൽ പൊരിവെയിലിലെ മത്സരം താരങ്ങൾക്ക് ഇരട്ടി പരീക്ഷണമായിരിക്കും.
യു.എ.ഇ സമയം ഉച്ചക്ക് രണ്ടിനും വൈകീട്ട് ആറിനുമാണ് മത്സരങ്ങൾ. എന്നാൽ, തിളക്കുന്ന ചൂടായതിനാൽ ഈ മാസം ഉച്ചക്ക് മത്സരങ്ങളൊന്നുമില്ല. ഒക്ടോബർ മൂന്നു മുതലാണ് ഉച്ചമത്സരങ്ങൾ ആരംഭിക്കുക. എങ്കിലും, 10 മത്സരങ്ങൾ മാത്രമാണ് ഉച്ചസമയത്ത് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒരു ടീമിന് ഒന്നോ രണ്ടോ മത്സരം മാത്രം നട്ടുച്ചക്ക് കളിച്ചാൽ മതിയാകും. ഒക്ടോബറിൽ ചൂട് കുറയുമെന്നാണ് പ്രതീക്ഷ.

