Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.പി.എൽ ലേലം:...

ഐ.പി.എൽ ലേലം: പട്ടികയിൽ യു.എ.ഇയിലെ മലയാളി താരങ്ങളും

text_fields
bookmark_border
ഐ.പി.എൽ ലേലം: പട്ടികയിൽ യു.എ.ഇയിലെ മലയാളി താരങ്ങളും
cancel

ദു​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ താ​ര​ലേ​ല​ത്തി​ന്‍റെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ യു.​എ.​ഇ​യി​ലെ മൂ​ന്നു​ മ​ല​യാ​ളി താ​ര​ങ്ങ​ളും. യു.​എ.​ഇ നാ​യ​ക​ൻ സി.​പി. റി​സ്​​വാ​ൻ, ഓ​ൾ​റൗ​ണ്ട​ർ ബാ​സി​ൽ ഹ​മീ​ദ്, അ​ലി​ഷാ​ൻ ഷ​റ​ഫു എ​ന്നി​വ​രാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഇ​വ​ർ​ക്കു​ പു​റ​മെ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യു.​എ.​ഇ താ​ര​ങ്ങ​ളാ​യ കാ​ർ​ത്തി​ക്​ മെ​യ്യ​പ്പ​ൻ, വൃ​ത്യ അ​ര​വി​ന്ദ്, അ​യാ​ൻ അ​ഫ്​​സ​ൽ ഖാ​ൻ എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.

അ​സോ​സി​യേ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ താ​ര​ങ്ങ​ളു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​വും യു.​എ.​ഇ ആ​ണ്​. നെ​ത​ർ​ലാ​ൻ​ഡ്​ (ഏ​ഴ്), സിം​ബാ​ബ്​​വെ (ആ​റ്), ന​മീ​ബി​യ (അ​ഞ്ച്) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ താ​ര​ങ്ങ​ൾ. 277 വി​ദേ​ശ​താ​ര​ങ്ങ​ളാ​ണ്​ പ​ട്ടി​ക​യി​ൽ ആ​കെ​യു​ള്ള​ത്. ഡി​സം​ബ​ർ 23ന്​ ​കൊ​ച്ചി​യി​ലാ​ണ്​ ലേ​ലം. റി​സ്​​വാ​നും ബാ​സി​ലി​നും 30 ല​ക്ഷ​മാ​ണ്​ അ​ടി​സ്ഥാ​ന വി​ല​യാ​യി ഇ​ട്ടി​രി​ക്കു​ന്ന​ത്. മ​റ്റു നാ​ല്​ പേ​ർ​ക്കും 20 ല​ക്ഷ​മാ​ണ്​ അ​ടി​സ്ഥാ​ന വി​ല. ആ​ദ്യ​മാ​യാ​ണ്​ യു.​എ.​ഇ ടീ​മി​ലെ ആ​റ്​ താ​ര​ങ്ങ​ൾ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. 2017ൽ ​ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​നാ​യി യു.​എ.​ഇ ഓ​പ​ണ​ർ ചി​രാ​ഗ്​ സു​രി​യെ ടീ​മി​ലെ​ടു​ത്തി​രു​ന്നു. ഐ.​പി.​എ​ൽ യു.​എ.​ഇ​യി​ൽ ന​ട​ന്ന​പ്പോ​ൾ വി​വി​ധ ടീ​മു​ക​ളു​ടെ ക്യാ​മ്പു​ക​ളി​ലും യു.​എ.​ഇ താ​ര​ങ്ങ​ൾ ഇ​ടം​നേ​ടി​യി​രു​ന്നു.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലെ​യും അ​ടു​ത്തി​ടെ ന​ട​ന്ന മ​റ്റു​ മ​ത്സ​ര​ങ്ങ​ളി​ലെ​യും പ്ര​ക​ട​ന​മാ​ണ്​ യു.​എ.​ഇ താ​ര​ങ്ങ​ൾ​ക്ക്​ പ​ട്ടി​ക​യി​ൽ ഇ​ടം​ന​ൽ​കി​യ​ത്. യു.​എ.​ഇ ക്രി​ക്ക​റ്റി​ന്​ മി​ക​ച്ച വ​ർ​ഷ​മാ​യി​രു​ന്നു ഇ​ത്. ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടി എ​ന്നു​ മാ​ത്ര​മ​ല്ല, ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നും ടീ​മി​ന്​ ക​ഴി​ഞ്ഞു.ഐ.​പി.​എ​ൽ ലേ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദേ​ശ താ​ര​ങ്ങ​ളു​ള്ള​ത്​ ആ​സ്​​ട്രേ​ലി​യ​യി​ൽ നി​ന്നാ​ണ്, 57 താ​ര​ങ്ങ​ൾ. ദ​ക്ഷി​ണാ​ഫ്രി​ക്ക (52), വെ​സ്റ്റി​ൻ​ഡീ​സ്​ (33), ഇം​ഗ്ല​ണ്ട്​ (31) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ടീ​മു​ക​ളി​ലെ താ​ര​ങ്ങ​ളു​ടെ എ​ണ്ണം. യു.​എ.​ഇ ആ​തി​ഥ്യ​മ​രു​ളു​ന്ന പ്ര​ഥ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ലീ​ഗ്​ ടി 20​യി​ലെ ടീ​മു​ക​ളി​ലും റി​സ്​​വാ​നും ബാ​സി​ലും അ​ലി​ഷാ​നും ഇ​ടം​പി​ടി​ച്ചി​രു​ന്നു.

യു.​എ.​ഇ നാ​യ​ക​ൻ സി.​പി. റി​സ്​​വാ​ൻ ഗ​ൾ​ഫ്​ ജ​യ​ന്‍റ്​​സി​നാ​യാ​ണ്​ പാ​ഡ​ണി​യു​ന്ന​ത്. ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടീ​മാ​ണി​ത്. മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ അ​യാ​ൻ ഖാ​നും ഈ ​ടീ​മി​ൽ ത​ന്നെ ഇ​ടം​പി​ടി​ച്ചു. അ​തേ​സ​മ​യം, മ​റ്റൊ​രു മ​ല​യാ​ളി താ​ര​മാ​യ ബാ​സി​ൽ ഹ​മീ​ദ്​ ​എം.​ഐ എ​മി​റേ​റ്റ്​​സി​നാ​യാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. പ്ര​മു​ഖ ഐ.​പി.​എ​ൽ ടീ​മാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ടീ​മാ​ണ്​ എം.​ഐ. എ​മി​റേ​റ്റ്​​സ്. മ​റ്റൊ​രു മ​ല​യാ​ളി താ​രം അ​ലി​ഷാ​ൻ ഷ​റ​ഫു ഷാ​ർ​ജ വാ​രി​യേ​ഴ്​​സി​ൽ ഇ​ടം​നേ​ടി. ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നു​ള്ള യു.​എ.​ഇ താ​രം കാ​ർ​ത്തി​ക്​ മെ​യ്യ​പ്പ​നും ഈ ​ടീ​മി​ലു​ണ്ട്. ഇപ്പോൾ നടക്കുന്ന എമിറേറ്റ്​സ്​ ഡി -20യിലും യു.എ.ഇ താരങ്ങൾ കളിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL AuctionUAEindia
News Summary - IPL Auction
Next Story