Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.പി.എൽ: ആദ്യ യു.എസ്​...

ഐ.പി.എൽ: ആദ്യ യു.എസ്​ ക്രിക്കറ്ററായി അലി ഖാൻ

text_fields
bookmark_border
ഐ.പി.എൽ: ആദ്യ യു.എസ്​ ക്രിക്കറ്ററായി അലി ഖാൻ
cancel
camera_alt

അലി ഖാൻ

ദുബൈ: ക്രിക്കറ്റ്​ അത്ര സുപരിചിതമല്ലാത്ത അമേരിക്കയിൽനിന്ന്​ ആദ്യമായി ഒരു താരം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക്​. 29കാരനായ മീഡിയം പേസർ അലി ഖാനാണ്​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സി​െൻറ ജഴ്​സിയിൽ യു.എ.ഇയിൽ എത്താനൊരുങ്ങുന്നത്​. പരിക്കിനെ തുടർന്ന്​ ഇംഗ്ലീഷ്​ പേസർ ഹാരി ഗേണി പിന്മാറിയതോടെയാണ്​ അലി ഖാ​െൻറ പേര്​ പരിഗണിച്ചത്​. കഴിഞ്ഞ ദിവസം അവസാനിച്ച കരീബിയൻ പ്രീമിയർ ലീഗിൽ കിരീടം ചൂടിയ ട്രിൻബാഗോ നൈറ്റ്​ റൈഡേഴ്​സി​െൻറ താരമാണ്​ അലി ഖാൻ.

കൊൽക്കത്ത ടീമി​െൻറ സഹോദര ക്ലബാണ്​ ട്രിൻബാഗോ. കൊൽക്കത്ത ടീം ഉടമയായ ഷാറൂഖ്​ ഖാന്​ ഈ കരീബിയൻ ക്ലബിലും ഉടമസ്ഥാവകാശമുണ്ട്​.കഴിഞ്ഞ സീസണിൽ ക്ലബിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ അലി ഖാന്​ കഴിഞ്ഞിരുന്നു. 7.43 എക്കോണമിയിൽ എട്ടു​ വിക്കറ്റാണ്​ അദ്ദേഹം സ്വന്തമാക്കിയത്​. 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന അലി യോർക്കറുകളുടെ ആശാനാണ്​.2018ൽ കാനഡയിലെ ​േഗ്ലാബൽ ടി20 ലീഗിൽ കളിച്ചിരുന്നു. ഈ സീസണിൽ 12 മത്സരങ്ങളിൽ 16 വിക്കറ്റെടുത്ത താരത്തെ ഡ്വെയ്​ൻ ബ്രാവോ സ്വന്തം ​ടീമിലേക്ക്​ വിളിക്കുകയായിരുന്നു. ബംഗ്ലാദേശ്​ പ്രീമിയർ ലീഗിലും പാകിസ്​താൻ സൂപ്പർ ലീഗിലും കളിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIPLAli KhanUS cricketer
Next Story