ഐ.പി.സി ഗ്ലോബൽ മീഡിയ സാഹിത്യ സംഗമം നാളെ
text_fieldsദുബൈ: ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി എട്ടിന് ഷാർജ വർഷിപ് സെന്ററിൽ സാഹിത്യ സംഗമവും തോന്നയ്ക്കൽ പുരസ്കാര സമർപ്പണവും നടക്കും. എഴുത്തുകാരനും പ്രഭാഷകനുമായ ഫാദർ ബോബി ജോസ് കട്ടിക്കാട് മുഖ്യാതിഥിയാകും.
പ്രസിഡന്റ് പി.സി. ഗ്ലെന്നിയുടെ അധ്യക്ഷതയിൽ ഐ.പി.സി യു.എ.ഇ മേഖല പ്രസിഡന്റ് പാസ്റ്റർ വിത്സൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ഗുഡ്ന്യൂസ് വാരിക എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം എന്നിവർ സംസാരിക്കും. തോന്നയ്ക്കൽ സാഹിത്യ പുരസ്കാരം സജി മത്തായി കാതേട്ട് ഏറ്റുവാങ്ങും.
അസോസിയേഷൻ ഭാരവാഹികളായ ആന്റോ അലക്സ്, വിനോദ് എബ്രഹാം, കൊച്ചുമോൻ ആന്താര്യത്ത്, ഡോ. റോയി ബി. കുരുവിള, ലാൽ മാത്യു, പാസ്റ്റർ ജോൺ വർഗീസ്, നെവിൻ മങ്ങാട്ട് എന്നിവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
