ഐ.പി.സി ഗ്ലോബൽ മീഡിയ സാഹിത്യ രചനാ മത്സര വിജയികൾ
text_fieldsജോയൽ വി.എസ്, ജോഹന്നാ ലിസ, ബിനു ജീനാ ലിന്റോ
ഷാർജ: പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ നടത്തിയ സാഹിത്യ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ലേഖന രചനയിൽ ജോയൽ വി.എസും (ഗിൽഗാൽ അസംബ്ലീസ് ഓഫ് ഗോഡ് ഷാർജ), കവിതാ രചനയിൽ ജോഹന്നാ ലിസ ബിനുവും(ന്യൂ ടെസ്റ്റ്മെൻറ് ചർച്ച്, ഷാർജ), കഥാ രചനയിൽ ജീനാ ലിന്റോയും (ഐ.പി.സി എബനേസർ ദുബൈ) വിജയികളായി. റവ. ജോർജ് മാത്യു പുതുപ്പള്ളി, ഡോ. സിനി ജോയ്‌സ് മാത്യു, സജി മത്തായി കാതേട്ട് എന്നിവർ വിധികർത്താക്കളായിരുന്നു.
വിജയികൾക്കുള്ള പുരസ്കാരവും പ്രശസ്തി പത്രവും ഫെബ്രുവരി 21ന് ഷാർജയിൽ നടക്കുന്ന ഗ്ലോബൽ മീഡിയ വാർഷിക സമ്മേളനത്തിൽ സമ്മാനിക്കും.
ഐ.പി.സി ഗ്ലോബൽ മീഡിയ യു.എ.ഇ ചാപ്റ്റർ യോഗത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ലാൽ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മീഡിയ അസോസിയേഷൻ അന്തർദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, യു.എ.ഇ ചാപ്റ്റർ വൈസ് പ്രസിഡന്‍റ് ഡോ. റോയ് ബി. കുരുവിള, സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്ത്, ട്രഷറർ നെവിൻ മങ്ങാട്ട്, ജോ. സെക്രട്ടറി വിനോദ് എബ്രഹാം, പി.സി ഗ്ലെന്നി, പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

