ഐ.പി.സി വാർഷിക കൺവെൻഷൻ സമാപിച്ചു
text_fieldsഐ.പി.സി യു.എ.ഇ റീജൻ സംഘടിപ്പിച്ച കൺവെൻഷൻ
ഷാർജ: മൂന്ന് ദിവസങ്ങളിലായി ഐ.പി.സി യു.എ.ഇ റീജൻ സംഘടിപ്പിച്ച കൺവെൻഷൻ സമാപിച്ചു. പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ, പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യു.എ.ഇ റീജൻ ക്വയറിനൊപ്പം ഡോ. ബ്ലസൻ മേമന സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.
ഒക്ടോബർ 13 മുതൽ 15 വരെ വൈകീട്ട് 7.30 മുതൽ 10 വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഒരു മണി വരെയും ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടന്ന കൺവെൻഷനിൽ സഭ അംഗങ്ങളും വിശ്വാസികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. റീജൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ, ബ്രദർ ജിൻസ് ജോയ് പബ്ലിസിറ്റി കൺവീനറായും പാസ്റ്റർ പി.എം സാമുവൽ, ബ്രദർ മാത്യു ജോൺ, ഡോ. സൈമൺ ചാക്കോ, ബ്രദർ ഷാജി വർഗീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

