Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​പി.​എ യു.​എ.​ഇ...

ഐ.​പി.​എ യു.​എ.​ഇ ദേ​ശീ​യ​ദി​ന സ​മ്മേ​ള​നം: യൂ​സു​ഫ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
ഐ.​പി.​എ യു.​എ.​ഇ ദേ​ശീ​യ​ദി​ന സ​മ്മേ​ള​നം: യൂ​സു​ഫ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യും
cancel
camera_alt

ഐ.​പി.​എ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പി.​എ. ഇ​ബ്രാ​ഹീം ഹാ​ജി സം​സാ​രി​ക്കു​ന്നു

ദു​ബൈ: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ര​മോ​ട്ടേ​ഴ്​​സ് അ​സോ​സി​യേ​ഷ​ൻ (ഐ.​പി.​എ) യു.​എ.​ഇ​യു​ടെ ദേ​ശീ​യ​ദി​നം വ്യ​ത്യ​സ്​​ത പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

'യു.​എ.​ഇ@50-​സ​ലൂ​ട്ടി​ങ്​ ദി ​നേ​ഷ​ൻ' എ​ന്ന പേ​രി​ൽ ശ​നി​യാ​ഴ്​​ച ദു​ബൈ ഗ്രാ​ൻ​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ സ​മ്മേ​ള​നം ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ഉ​ദ്​​ഘ​ട​നം ചെ​യ്യും. തെ​ന്നി​ന്ത്യ​ൻ ന​ട​ൻ മ​ക്ക​ൾ സെ​ൽ​വ​ൻ വി​ജ​യ് സേ​തു​പ​തി, അ​ജ്‌​മാ​ൻ റൂ​ളേ​ഴ്‌​സ് കോ​ർ​ട്ട് മേ​ധാ​വി​യും മു​ൻ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഡോ. ​മാ​ജി​ദ് ബി​ൻ സ​യീ​ദ് അ​ൽ നു​ഐ​മി, കേ​ര​ള നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​വാ​സി​സ​മൂ​ഹ​ത്തി​​ന്​ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി ഒ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ പ​രി​ഗ​ണി​ക്കു​ന്ന യു.​എ.​ഇ​യു​ടെ മ​ഹ​ത്ത്വം വി​ളം​ബ​രം ചെ​യ്യാ​നു​ള്ള പ​രി​പാ​ടി പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ പേ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പി.​എ. ഇ​ബ്രാ​ഹീം ഹാ​ജി പ​റ​ഞ്ഞു. യു.​എ.​ഇ പി​റ​വി​യു​ടെ അ​മ്പ​താ​ണ്ട് പി​ന്നി​ടു​മ്പോ​ൾ, അ​റ​ബ് സ​മൂ​ഹ​ത്തോ​ടൊ​പ്പം രാ​ജ്യ​ത്തി​െൻറ കു​തി​പ്പി​ലും വ​ള​ർ​ച്ച​യി​ലും സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കാ​നും ന​ന്ദി അ​ർ​പ്പി​ക്കാ​നും വേ​ണ്ടി​യാ​ണ് ഐ.​പി.​എ ച​ട​ങ്ങ് ഒ​രു​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ വി.​കെ. ശം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. ശൈ​ഖ്​ ബൂ​ത്തി ബി​ൻ സ​യീ​ദ് അ​ൽ മ​ക്തൂം, ദീ​വ വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല സ​യീ​ദ് അ​ലി ഉ​ബൈ​ദു​ല്ല അ​ൽ നു​ഐ​മി, ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ, പി.​എ. ഇ​ബ്രാ​ഹീം ഹാ​ജി, ഷം​ലാ​ൽ അ​ഹ​മ്മ​ദ്, ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്‌​യി​ദ്ദീ​ൻ, ഡോ. ​കെ.​പി. ഹു​സൈ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഐ.​പി.​എ ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ എ.​കെ. ഫൈ​സ​ൽ, കൈ​ര​ളി ടി.​എം.​ടി ഡ​യ​റ​ക്​​ട​ർ പ​ഹ്​​ലേ​ഷാ, ഫാ​സ്​​റ്റ്​ ബി​സി​ന​സ് ലൈ​ൻ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ല്ല ഹി​ള​ർ, ഗ​ൾ​ഫ് ഫ​സ്​​റ്റ്​ ഷി​പ്പി​ങ്​ ആ​ൻ​ഡ് ലോ​ജി​സ്​​റ്റി​ക്​​സ്​ ഡ​യ​റ​ക്​​ട​ർ ജ​മീ​ൽ മു​ഹ​മ്മ​ദ്, ത​ങ്ക​ച്ച​ൻ മ​ണ്ഡ​പ​ത്തി​ൽ, മു​നീ​ർ അ​ൽ​വ​ഫ, മു​ഹ​മ്മ​ദ് ഷാ​ഫി, ശി​ഹാ​ബ് ത​ങ്ങ​ൾ, ബ​ഷീ​ർ പാ​ൻ ഗ​ൾ​ഫ്, റ​ഫീ​ഖ് അ​ൽ​മാ​യാ​ർ, ത​ൽ​ഹ​ത്ത് ഫോ​റം, ശം​സു​ദ്ദീ​ൻ നെ​ല്ല​റ, എ.​എ.​കെ. മു​സ്​​ത​ഫ, റി​യാ​സ് കി​ൽ​ട്ട​ൻ, ഫാ​സ്​​റ്റ്​ ബി​സി​ന​സ് ലൈ​ൻ മാ​നേ​ജി​ങ് പാ​ർ​ട്​​ണ​ർ യാ​സ​ർ അ​റ​ഫാ​ത്ത്, ഐ.​സി.​എ​ൽ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് പ്ര​തി​നി​ധി റ​യ്ഹാ​ന​ത്ത് അ​ലി, ഹാ​രി​സ് കാ​ട്ട​ക​ത്ത്, അ​ഫി അ​ഹ്‌​മ​ദ്‌ സ്​​മാ​ർ​ട്ട് ട്രാ​വ​ൽ, ഹ​ക്കീം വാ​ഴ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international day
News Summary - IPAUAE International Day Conference
Next Story