ഐ.പി.എ ബിസിനസ് സെമിനാർ സംഘടിപ്പിച്ചു
text_fieldsഐ.പി.എ ക്ലസ്റ്റർ രണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ
ദുബൈ: യു.എ.ഇയിലെ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) ക്ലസ്റ്റർ രണ്ടിന്റെ ആഭിമുഖ്യത്തിൽ, ‘ഫ്യൂച്ചറിസിങ് ബിസിനസ്’ എന്ന പേരിൽ ഇന്ററാക്ടിവ് ബിസിനസ് സെമിനാർ സംഘടിപ്പിച്ചു. അൽ നഹ്ദ ലാവെൻഡർ ഹോട്ടലിൽ നടന്ന സെമിനാറിൽ യു.എ.ഇയിലെ നിരവധി സംരംഭകരും ജൂബിലന്റ് തമിഴ്നാട് പ്രതിനിധികളും സംബന്ധിച്ചു.
ഇന്ററാക്ടിവ് ബിസിനസ് സെഷനിൽ ബിസിനസ് കോച്ചും എഴുത്തുകാരനും ബി.എൻ.ഐ കോയമ്പത്തൂർ എക്സിക്യൂട്ടിവ് ഡയറക്ടറുമായ മുഹമ്മദ് നാസർ സംസാരിച്ചു. ഭാവിയിൽ വിജയകരമാകാൻ ബിസിനസുകൾ എങ്ങനെ തയാറെടുക്കണമെന്നും പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.
ഐ.പി.എ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ക്ലസ്റ്റർ രണ്ട് തലവൻ അഡ്വ. ഹാഷിം അബൂബക്കർ അധ്യക്ഷത വഹിച്ചു. ഐ.പി.എയുടെ മുൻ വൈസ് ചെയർമാൻ തങ്കച്ചൻ മണ്ഡപത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടിലെ ബിസിനസ് സാധ്യതകളെയും ജൂബിലന്റ് തമിഴ്നാടിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് കോഓഡിനേറ്റർ അരുൺ എസ്.കെ വിശദീകരിച്ചു.
ലിൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനവും ചടങ്ങിൽ നടന്നു. ഐ.പി.എ ഡയറക്ടർ ബോർഡ് അംഗം കബീർ ടെലികോൺ ലോഗോയുടെ പ്രകാശനം നിർവഹിച്ചു.
ലിൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനേജിങ് ഡയറക്ടർമാരായ ഫമീബ് മുഹമ്മദ്, ഹാഷിം അബൂബക്കർ, ശബീർ അഹമ്മദ്, ജയിലാദ് അബ്ദുല്ല തുടങ്ങിയവർ സന്നിഹിതരായി. ഡയറക്ടർ ബോർഡ് അംഗം ഷാജി നരിക്കൊലി സ്വാഗതവും ഫിറോസ് അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

