ഐ.പി.എ പുതിയ ഓഫിസ് ഖിസൈസിൽ തുറന്നു
text_fieldsഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷന്റെ പുതിയ ഓഫിസ് ഉദ്ഘാടനം വ്യവസായി
കെ. മുരളീധരൻ നിർവഹിക്കുന്നു
ദുബൈ: ദുബൈ കേന്ദ്രമായ മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) പുതിയ ഓഫിസ് തുറന്നു.അൽ ഖിസൈസ് രണ്ടിൽ -ബിൻ അൽത്താനി ബിൽഡിങ്ങിലാണ് ഓഫിസ് തുറന്നത്.
എസ്.എഫ്.സി ഗ്രൂപ് ചെയർമാൻ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഐ.പി.എ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക്, സ്ഥാപകരായ എ.കെ. ഫൈസൽ, ഷാഫി അൽ മുർഷിദി, വൈസ് ചെയർമാൻ റിയാസ് കിൽട്ടൻ, മുൻ ചെയർമാൻ വി.കെ. ഷംസുദ്ദീൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടിവ് മെംബർമാർ, സംരംഭക ഉപഭോക്താക്കൾ അടക്കം നിരവധിപേർ സംബന്ധിച്ചു.
കൂടുതൽ സംരംഭകർക്ക് അസോസിയേഷന്റെ വൈദഗ്ധ്യവും പിന്തുണയും പ്രയോജനപ്പെടുത്താൻ അനുവദിക്കുന്ന തരത്തിൽ പ്രധാന ബിസിനസ് ഹബുകളിൽ- ചാപ്റ്റർ സ്ഥാപിക്കാൻ പദ്ധതികൾ ആലോചനയിലുണ്ടെന്ന് ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് പറഞ്ഞു.

