ഐ.പി.എ ഓണാഘോഷം
text_fieldsഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ നടൻ ജയറാമും ഭാരവാഹികളും
ഷാർജ: ഷാർജ എക്സ്പോ സെന്ററിൽ നടന്ന ഐ.പി.എ ‘ഓണപ്പൂരം 2025’ പ്രവാസലോകത്തിന് അവിസ്മരണീയമായ ഓണാഘോഷം സമ്മാനിച്ചു. നടൻ ജയറാമിന്റെ വാദ്യമേളത്തോടെയാണ് ആഘോഷത്തിന് തുടക്കമായത്. ഐ.പി.എ ജനറൽ കൺവീനർ യൂനുസ് തണൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷത വഹിച്ചു. കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ ഡോ. സി.ജെ. റോയ് മുഖ്യാതിഥിയായി. എ.കെ. ഫൈസൽ, ഷാഫി അൽ മുർഷിദി, മുഹമ്മദ് ദിൽഷാദ്, ഷാനവാസ്, അയൂബ് കല്ലട, കെ.പി. സഹീർ, ഷംസുദ്ദീൻ നെല്ലറ, ഷംസുദ്ദീൻ, സൈനുദ്ദീൻ, ഹാരിസ് കാട്ടകത്ത്, തൽഹത്ത്, ബഷീർ, റിയാസ് കൂവിൽ, കബീർ, അഡ്വ. അജ്മൽ തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിബി ജോൺ നന്ദി രേഖപ്പെടുത്തി.
ഉച്ചക്ക് ഓണസദ്യയോടെ ആരംഭിച്ച പരിപാടി വൈകീട്ട് മൂന്ന് മണിയോടെയാണ് സാംസ്കാരിക വിരുന്നിന്റെ വർണക്കാഴ്ചകളിലേക്ക് കടന്നത്.
ഗായകൻ ഹനാൻ ഷാ, നരേഷ് അയ്യർ എന്നിവരുടെ പാട്ടുകളും നർത്തകൻ റംസാൻ അവതരിപ്പിച്ച നൃത്തവും ആഘോഷത്തിന് മാറ്റുകൂട്ടി. 3500ലധികം പേർ പങ്കെടുത്തു. ചടങ്ങിൽ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷന്റെ പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

