ഐ.പി.എ ഇഫ്താർ സംഗമം
text_fieldsഐ.പി.എ സംഘടിപ്പിച്ച ഇഫ്താർ ചടങ്ങിൽ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി ഉദ്ബോധന പ്രഭാഷണം നടത്തുന്നു
ദുബൈ: മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്‍റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) ഇഫ്താർ സംഗമം നടത്തി. സിംസാറുൽ ഹഖ് ഹുദവി ഉദ്ബോധന പ്രഭാഷണം നടത്തി. യു.എ.ഇയിലെ നിരവധി ചെറുകിട-ഇടത്തരം മലയാളി ബിസിനസുകാർ സംബന്ധിച്ചു. ദുബൈ ഗ്രാൻഡ് മെർക്യൂർ ഹോട്ടലിൽ നടന്ന പരിപാടി ഐ.പി.എ സ്ഥാപകൻ എ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ വി.കെ. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ്തഫ തഹ്റാലി ഷാസ മുഖ്യാതിഥിയായി. ഹാഫിള് അബ്ദുള്ള ഖുർആൻ പാരായണം നടത്തി. ഡോ. ഷഫാ ഷംസുദ്ദീൻ വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചു. നെല്ലറ ഷംസുദ്ദീൻ, മുനീർ അൽ വഫാ, സിദ്ദീഖ് ഹിൽസ്, ജെന്നി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഷാജി നെരികൊല്ലി സ്വാഗതവും മുഹമ്മദ് റഫീഖ് അൽ മായാർ നന്ദിയും പറഞ്ഞു.

