ഐ.പി.എ ഇഫ്താർ കുടുംബ സംഗമം
text_fieldsഐ.പി.എ സംഘടിപ്പിച്ച ഇഫ്താർ കുടുംബസംഗമത്തിൽ നിന്ന്
ദുബൈ: മലയാളി ബിസിനസ് ശൃംഖലയായ ഇന്‍റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. ചെയർമാൻ വി.കെ. ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഐ.പി.എ സംരംഭകരും കുടുംബങ്ങളും അടക്കം 400ലധികം പേർ സംബന്ധിച്ചു.
എല്ലാ മതസ്ഥരും ഒരുമിച്ചുനിന്ന് മനുഷ്യ നന്മക്കായി പ്രവർത്തിക്കണമെന്ന് റമദാൻ സന്ദേശം നൽകി സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ഐ.പി.എ സ്ഥാപകൻ എ.കെ. ഫൈസൽ, യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡന്‍റ് അബ്ദുല്ല ഫാറൂഖി, ഐ.പി.എ ബോർഡ് അംഗം മുനീർ അൽ വഫാ തുടങ്ങിയവർ സംസാരിച്ചു. ഹാഫിസ് സയ്യിദ് അബ്ദുല്ല ഖുർആൻ പാരായണം നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റിയാസ് കിൽട്ടൻ സ്വാഗതവും ത്വൽഹത്ത് എടപ്പാൾ നന്ദിയും പറഞ്ഞു. ഷഫീഖ് അവന്യു ചടങ്ങ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

