ഐ.ഒ.സി സലാല സൗഹൃദ സദസ്സ്
text_fieldsസലാല: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) സലാല സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ സംഘടിപ്പിച്ച പരിപാടി സെന്റ് ജോൺസ് യാക്കോബായ സിറിയൻ ചർച്ച് വികാരി ഫാ. ജോബി ജോസ് ഉദ്ഘാടനം ചെയ്തു. അവനവനിലേക്കു ചുരുങ്ങുന്ന വർത്തമാനകാലത്ത് രാജ്യത്തിലെ ജനങ്ങളെ ഒന്നിപ്പിക്കാൻ ഇത്ര ദൂരം നടന്നു തീർത്ത രാഹുലിനെ രാജ്യം നന്ദിയോടെ സ്മരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ മുഖ്യാതിഥിയായി. ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. വർക്കിങ് കമ്മിറ്റി അംഗം റിസാൻ മാസ്റ്റർ വിഷയാവതരണം നടത്തി. വിവിധ സംഘടന നേതാക്കളായ സി.വി. സുദർശൻ, ഷബീർ കാലടി, കെ. ഷൗക്കത്തലി, നാസറുദ്ദീൻ സഖാഫി, എ.പി. കരുണൻ, കെ.കെ. രമേശ് കുമാർ, ഗിരിജ വല്ലഭൻ നായർ, റസ്സൽ മുഹമ്മദ്, ഡോ. അബൂബക്കർ സിദ്ദീഖ്, ഇബ്രാഹിം വേളം, മത്തായി മണ്ഡപത്തിൽ എന്നിവർ സംസാരിച്ചു.
ഡോ. കെ. സനാതനനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സിയാവുൽ ഹഖ് ലാരി, ജിജി കാസിം, രമേഷ് കുമാർ എന്നിവർക്കും ഉപഹാരം സമ്മാനിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ അബ്ദുസ്സലാമിനെ ചടങ്ങിൽ അനുസ്മരിച്ചു. ഐ.ഒ.സി കോ കൺവീനർ ഹരികുമാർ ഓച്ചിറ സ്വാഗതവും ട്രഷറർ ഷിജിൽ നന്ദിയും പറഞ്ഞു. ബി.വി. അനീഷ്, ശ്യാം മോഹൻ, രാഹുൽ എന്നിവരാണ് പരിപാടി നിയന്ത്രിച്ചത്. ബാലചന്ദ്രൻ, സജീവ് ജോസഫ്, ഗോപൻ അയിരൂർ, ജാഫർ മൂസ, സുഹൈൽ, ഫിറോസ്, ഡെന്നി, സരീജ്, നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

