Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജവിവരങ്ങൾ നൽകി അധികൃതരെ വഞ്ചിച്ച ഇൻവെസ്റ്റർക്ക് 7.71 ലക്ഷം ദിർഹം പിഴ

text_fields
bookmark_border
news
cancel

ദുബൈ: തന്‍റെ ക്രിമിനൽ പശ്ചാത്തലവും മുൻകാല തട്ടിപ്പ് കേസുകളും മറച്ചുവെച്ച് അധികൃതരെ തെറ്റിദ്ധരിപ്പിച്ച മുൻ സാമ്പത്തിക സ്ഥാപന ഉദ്യോഗസ്ഥൻ ഗാരി ജോസഫ് പീറ്റേഴ്സിന് ദുബൈ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡി.എഫ്.എസ്.എ) 210,000 ഡോളർ (ഏകദേശം 7,71,330 ദിർഹം) പിഴ ചുമത്തി.

2020 നവംബർ മുതൽ 2022 ജൂൺ വരെ ഡി.എഫ്.എസ്.എയുടെ അംഗീകാരമുള്ള സ്ഥാപനത്തിൽ ചീഫ് ഓപറേറ്റിങ് ഓഫീസർ, മാനേജിങ് പാർട്ണർ തുടങ്ങിയ ഉന്നത പദവികൾ വഹിച്ചിരുന്ന ആളാണ് ഗാരി. നിർബന്ധിത അഭിമുഖത്തിനിടെയാണ് ഇയാൾ മുമ്പ് സാമ്പത്തിക തട്ടിപ്പുകളിലോ ക്രിമിനൽ കേസുകളിലോ ഉൾപ്പെട്ടിട്ടില്ലെന്ന് തെറ്റായ പ്രസ്താവന നടത്തിയത്.

മറ്റൊരു രാജ്യത്ത് നടന്ന മൂന്ന് വ്യത്യസ്ത കേസുകളിൽ തട്ടിപ്പും ക്രിമിനൽ കുറ്റങ്ങളും ചെയ്തതായി ഗാരി മുമ്പുതന്നെ സമ്മതിച്ചിട്ടുണ്ടെന്ന് ഡി.എഫ്.എസ്.എ കണ്ടെത്തി. തന്‍റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളോ മാർക്ക് ലിസ്റ്റുകളോ ഹാജരാക്കാൻ അതോറിറ്റി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ന്യായമായ കാരണങ്ങളൊന്നുമില്ലാതെ ഇയാൾ അതിന് തയാറായില്ല.

വൻതുക പിഴ ചുമത്തിയതിന് പുറമെ ഡി.എഫ്.എസ്.എ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി. കൂടാതെ, ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍ററുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളോ ബിസിനസുകളോ ചെയ്യുന്നതിൽ നിന്നും പൂർണമായും തടഞ്ഞിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Investor fined 7.71 lakh Dirhams for deceiving authorities with false information
Next Story