യു.എ.ഇ ഇന്ത്യയിൽ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു
text_fieldsഅബൂദബി: ഇന്ത്യയിലെ വൻ പദ്ധതികളിലേക്ക് യു.എ.ഇ നിക്ഷേപം ആകർഷിക്കുന്നതിന് രൂപവത്കരിച്ച ഇന്ത്യൻ സർക്കാറിെൻറ നാഷനൽ ഇൻവെസ്റ്റ്മെൻറ്-ഇൻഫ്രസ്ട്രക്ചർ ഫണ്ടിലേക്ക് (എൻ.െഎ.െഎ.എഫ്) ആദ്യ നിക്ഷേപമെത്തി. തുറമുഖങ്ങൾ, ടെർമിനലുകൾ, ഗതാഗതം, ലോജിസ്റ്റിക്സ് ബിസിനസ് മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് യു.എ.ഇയിലെ ഡി.പി വേൾഡുമായാണ് ധാരണയിലെത്തിയത്്. ഇൗ മേഖലകളിൽ വസ്തു സ്വന്തമാക്കുന്നതിനും പദ്ധതി വികസനത്തിനും 300 കോടി യു.എസ് ഡോളറാണ് ഡി.പി വേൾഡ് നിക്ഷേപിക്കുന്നത്. 2017 മേയിൽ ഒപ്പിട്ട ധാരണാപത്രത്തിെൻറ അടിസ്ഥാനത്തിലാണ് നിക്ഷേപം.
ഡി.പി വേൾഡുമായി ചേർന്ന് എൻ.െഎ.െഎ.എഫ് തുറമുഖ മേഖലയിലും ലോജിസ്റ്റിക്സ് ഇൻഫ്രാ സ്ട്രക്ചറിലും നിക്ഷേപം നടത്തുമെന്ന് ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വ്യക്തമാക്കി.
