ഇന്ത്യയിലും യു.എ.ഇയിലും നിക്ഷേപരംഗത്ത് വൻ സാധ്യതകൾ -െഎ.ബി.പി.ജി സമ്മേളനം
text_fieldsഅബൂദബി: ഇന്ത്യയിലും യു.എ.ഇയിലും വാണിജ്യ^വ്യവസായ നിക്ഷേപരംഗങ്ങളിൽ വലിയ സാധ്യതകളാണുള്ളതെന്ന് ഇന്ത്യൻ ബിസിനസ് പ്രഫഷനൽ ഗ്രൂപ്പ് (ഐ.ബി.പി.ജി) സമ്മേളനം അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ എണ്ണയിതര മേഖലകളിൽ നിരവധി സംരംഭങ്ങങ്ങൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നതെന്ന് അബൂദബി സോഫിടെൽ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ പെങ്കടുത്തവർ പറഞ്ഞു.
നിക്ഷേപങ്ങൾക്ക് പുറമെ തൊഴിലവസരങ്ങളും ധാരാളമായുണ്ട്. ഇതിലെല്ലാം ഏറ്റവുമധികം സാധ്യതകളുള്ളത് ഇന്ത്യൻ സംരംഭകർക്കും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കുമാണ്. ഇന്ത്യൻ റെയിൽവേ, സ്മാർട്ട് സിറ്റികൾ, എണ്ണ വ്യവസായ രംഗം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെല്ലാം ധാരാളം യു.എ.ഇ നിക്ഷേപരും കടന്നുവരുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ^വ്യവസായ^സാംസ്‌കാരിക ബന്ധവും മികച്ചതാണ്. അതിെൻറ ഗുണഭോക്താക്കൾ ഓരോ പ്രവാസികളാണെന്നും സമ്മേളനം അഭിപ്രായപെട്ടു.
കേരളത്തിലെ വിനോദസഞ്ചാര രംഗങ്ങളിലടക്കമുള്ള നിക്ഷേപ സാധ്യതകൾ കേരള സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, ഒഡേപെക് ചെയർമാൻ എൻ. ശശിധരൻ നായർ, അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, തൊഴിൽ പരിശീലന കേന്ദ്രം എം.ഡി ശ്രീറാം വെങ്കിട്ടരാമൻ, നൈപുണ്യ വികസന മന്ത്രാലയം ജോയൻറ് സെക്രട്ടറി രാജേഷ് അഗർവാൾ ഐ.എ.എസ്, വ്യവസായി എം.എ. യൂസുഫലി, വി.എൽ.സി.സി ഗ്രൂപ്പ് സ്ഥാപക വന്ദന ലുത്ര തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
