Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിക്ഷേപക വളർച്ചക്ക്​...

നിക്ഷേപക വളർച്ചക്ക്​ വഴിതുറന്ന്​​ ഇൻവെസ്റ്റ്​മെന്‍റ്​ സമ്മിറ്റ്​

text_fields
bookmark_border
നിക്ഷേപക വളർച്ചക്ക്​ വഴിതുറന്ന്​​ ഇൻവെസ്റ്റ്​മെന്‍റ്​ സമ്മിറ്റ്​
cancel
camera_alt

‘ഗൾഫ്​ മാധ്യമം ഇൻവെസ്റ്റ്​മെന്‍റ്​ സമ്മിറ്റ്​-2023’ ഉദ്​ഘാടനം ചെയ്ത്​ ഷാർജ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്ട്രി ഡെപ്യൂട്ടി ചെയർമാൻ വലീദ്​ അബ്​ദുറഹ്​മാൻ ബുഖാതിർ സംസാരിക്കുന്നു. ഷാർജ കോമേഴ്​സ്​ ആൻഡ്​ ടൂറിസം വികസന അതോറിറ്റി ഡയറക്ടർ ശൈഖ്​ സാലിം മുഹമ്മദ്​ അൽ ഖാസിമി, ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​, ഹൈലൈറ്റ്​ ബിൽഡേഴ്​സ്​ സി.ഇ.ഒ മുഹമ്മദ്​ ഫസീം, ഗൾഫ്​ മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ്​ ഡയറക്ടർ സലീം അമ്പലൻ എന്നിവർ സമീപം

ഷാർജ: ചരിത്രത്തിൽ വേരാഴ്ത്തിയ ഇന്ത്യ-യു.എ.ഇ വാണിജ്യബന്ധത്തെ അനുസ്മരിച്ചും പുതുകാലം തുറന്നുവെക്കുന്ന നി​ക്ഷേപകാവസരങ്ങൾ പങ്കുവെച്ചും ‘ഗൾഫ്​ മാധ്യമം ഇൻവെസ്റ്റ്​മെന്‍റ്​ സമ്മിറ്റ്​-2023’. ഷാർജ എക്സ്​പോ സെന്‍ററിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിജ്ഞാന, വിനോദമേളയായ ‘കമോൺ കേരള’ക്കു മുന്നോടിയായി ഷാർജ ചേംബർ ഓഫ്​ കോമേഴ്​സിലാണ്​ നിക്ഷേപക ഉച്ചകോടി അരങ്ങേറിയത്​.

ഷാർജ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്ട്രി ഡെപ്യൂട്ടി ചെയർമാൻ വലീദ്​ അബ്​ദുറഹ്​മാൻ ബുഖാതിർ സമ്മിറ്റ്​ ഉദ്​ഘാടനം നിർവഹിച്ചു. നിരവധി മികച്ച സംരംഭകർ കേരളത്തിൽനിന്ന്​ എത്തിച്ചേരുന്നുണ്ടെന്നും അവരെല്ലാം യു.എ.ഇയിൽ മികച്ച വിജയം നേടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. വ​ളരെ വിജയകരമായി മുന്നോട്ടുപോകുന്ന ‘കമോൺ കേരള’ വഴി കേരളത്തിലെയും യു.എ.ഇയിലെയും നിക്ഷേപകർക്കും ബിസിനസുകൾക്കും പരസ്പര ബന്ധവും പങ്കാളിത്തവും സ്ഥാപിക്കാൻ സാധിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഷാർജ കോമേഴ്​സ്​ ആൻഡ്​ ടൂറിസം വികസന അതോറിറ്റി ഡയറക്ടർ ശൈഖ്​ സാലിം മുഹമ്മദ്​ അൽ ഖാസിമി ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷിബന്ധവും പരസ്പരം പങ്കിടുന്ന സാംസ്കാരിക പാരസ്​പര്യവും പൈതൃകവും വാണിജ്യ, വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളി​ലെയും ജനങ്ങളെ പങ്കാളികളാക്കാൻ സഹായിക്കുന്ന ഘടകമാണെന്ന്​ അദ്ദേഹം പറഞ്ഞു.

ഷാർജയിലേക്ക്​ എത്തിച്ചേരുന്ന സന്ദർശകരിൽ 10 ശതമാനത്തിലേറെ പേർ ​ഇന്ത്യക്കാരാണെന്നും ടൂറിസം, വാണിജ്യ മേഖലകളിൽ കൂടുതൽ സാധ്യതകൾ തേടി അതോറിറ്റി സംഘം ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​, ഹൈലൈറ്റ്​ ബിൽഡേഴ്​സ്​ സി.ഇ.ഒ മുഹമ്മദ്​ ഫസീം എന്നിവർ ഉദ്​ഘാടനവേദിയിൽ സന്നിഹിതരായിരുന്നു.

ഗൾഫ്​ മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ്​ ഡയറക്ടർ സലീം അമ്പലൻ സ്വാഗതം പറഞ്ഞു.​ തുടർന്ന്​ യു.എ.ഇയിലെയും കേരളത്തിലെയും നിക്ഷേപക സാധ്യതകളിലേക്ക് വെളിച്ചംവീശി വിവിധ സംരംഭങ്ങളുടെ നേതൃസ്ഥാനങ്ങളിലുള്ള വിദഗ്​ധർ സംസാരിച്ചു. യു.എ.ഇയിലെയും ഇന്ത്യയിലെയും സംരംഭകരും ബിസിനസ്​ പ്രമുഖരും സമ്മിറ്റിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEInvestment Summit
News Summary - Investment Summit - U.A.E
Next Story