Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലൈസൻസില്ലാത്ത...

ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ നിക്ഷേപം: മുന്നറിയിപ്പുമായി അധികൃതർ

text_fields
bookmark_border
ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ നിക്ഷേപം: മുന്നറിയിപ്പുമായി അധികൃതർ
cancel
camera_alt

യു.എ.ഇ സുരക്ഷ അതോറിറ്റി

Listen to this Article

ദുബൈ: ലൈസൻസില്ലാത്ത രണ്ട്​ നിക്ഷേപ സ്ഥാപനങ്ങളെ കുറിച്ച്​ യു.എ.ഇ സുരക്ഷ അതോറിറ്റി നിക്ഷേപകർക്ക്​ മുന്നറിയിപ്പ്​ നൽകി. എക്സി മാർക്കറ്റ്​ ലിമിറ്റഡ്​, എക്സ്​.സി.ഇ കോമേഴ്​സ്യൽ ബ്രോക്കേഴ്​സ്​ എൽ.എൽ.എസി എന്നീ സ്ഥാപനങ്ങൾ സെക്യൂരിറ്റീസ്​ ആൻഡ്​ കമ്മോഡിറ്റീസ്​ അതോറിറ്റി (എസ്​.സി.എ)യുടെ മതിയായ ലൈസൻസില്ലാതെയാണ്​ പ്രവർത്തിക്കുന്നതെന്ന്​ അതോറിറ്റി അറിയിച്ചു. ഈ കമ്പനികൾക്ക്​ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താനോ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യാനോ അംഗീകാരമില്ല.

ഈ കമ്പനികളുമായി ഏതെങ്കിലും ഇടപാടുകൾ നടത്തിയാൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയില്ലെന്നും അതോറിറ്റി അറിയിച്ചു. അടുത്തിടെ ഗ്ലോബൽ കാപിറ്റൽ സെക്യൂരിറ്റീസ്​ ട്രേഡിങ്​ എന്ന കമ്പനിക്കെതിരെയും സമാന രീതിയിൽ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഗൾഫ്​ ഹയർ അതോറിറ്റി ഫോർ ഫിനാൻഷ്യൽ കണ്ടക്ട്​ എന്ന പേര്​ ഉപയോഗിച്ച്​ ലൈസൻസില്ലാത്ത ഒരു കമ്പനി പ്രവർത്തിക്കുന്നതായും ഇക്കഴിഞ്ഞ മൂന്നിന്​ അതോറിറ്റി മുന്നറിയിപ്പ്​ നൽകിയിരുന്നു.

ഈ കമ്പനി www.financialgcc.com എന്ന വെബ്​സൈറ്റ്​ പ്രവർത്തിപ്പിക്കുന്നതായും ഫിനാൻഷ്യൽ റെഗുലേറ്റർ എന്ന്​ അവകാശപ്പെട്ടാണ്​ ഇവരുടെ പ്രവർത്തനമെന്നും അധികൃതർ വ്യക്​തമാക്കിയിരുന്നു. ഈ വെബ്​സൈറ്റ്​ വ്യാജമാണെന്നും സാമ്പത്തിക ഇടപാടുകൾക്ക്​ വെബ്​സൈറ്റ്​ ഉപയോഗിക്കരുതെന്നും അതോറിറ്റി വ്യക്​തമാക്കിയിരുന്നു. യു.എ.ഇയിലെ സാമ്പത്തിക വിപണികളിലുടനീളം പ്രവർത്തിക്കുന്ന നിക്ഷേപ സ്ഥാപനങ്ങൾ ബ്രോക്കർമാർ, മറ്റ്​ സേവനങ്ങൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണവും മേൽനോട്ടം വഹിക്കുന്നതിനുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ്​ എസ്​.സി.എ. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ കുറിച്ചും വ്യാജ വെബ്​സൈറ്റുകളെ കുറിച്ചും എസ്​.സി.എ നിരന്തരം മുന്നറിയിപ്പ്​ നൽകാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsuae investmentsFinance scamillegal financial institutions
News Summary - Investing in unlicensed institutions: Authorities issue warning
Next Story