ഇന്‍വെസ്റ്റിങ് ഇന്‍ ദ ഫ്യൂച്ചര്‍ സമ്മേളനം ഇന്ന് തുടങ്ങും
text_fieldsഷാര്‍ജ: ഭാവിയിലേക്കുള്ള നിക്ഷേപം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ‘ഇന്‍വെസ്റ്റിങ് ഇന്‍ ദ ഫ്യൂച്ചര്‍’ ദ്വിദിന സമ്മേളനത്തിന് ബുധനാഴ്ച ഷാര്‍ജയില്‍ തുടക്കമാകും. അറബ് മേഖലയിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും സാമ്പത്തികമായും സാമൂഹികപരമായും ശാക്തീകരിക്കുകയും സാംസ്കാരികമായി മുന്‍നിരയില്‍ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സമ്മേളനത്തില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും.
ഐക്യ രാഷ്ട്രസഭയുടെ സഹകരണത്തോടെ ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, നമ വുമന്‍ അഡ്വാന്‍സ്മെന്‍റ് എസ്റ്റാബ്ളിഷ്മെന്‍റ് എന്നിവ ചേര്‍ന്ന് ഷാര്‍ജ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, നമ വുമന്‍ അഡ്വാന്‍സ്മന്‍റ് എസ്റ്റാബ്ളിഷ്മെന്‍റ് എന്നിവയുടെ ചെയര്‍പേഴ്സനും ശൈഖ് സുല്‍ത്താന്‍െറ പത്നിയുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമി സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും.
2014 ലെ സമാധാന നോബല്‍ സമ്മാനം പങ്കിട്ട ഇന്ത്യക്കാരന്‍ കൈലാഷ് സത്യാര്‍ഥിയും പാകിസ്താനില്‍ നിന്നുള്ള മലാല യൂസഫ്സായിയും സമ്മേളനത്തില്‍ അതിഥികളാകും. ഉദ്ഘാടന സമ്മേളനത്തില്‍ കൈലാഷ് സത്യാര്‍ഥി സംസാരിക്കും. ലോകരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരും ലിംഗസമത്വ വാദികളും സര്‍ക്കാരിതര സംഘടനകളുടെ പ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും ദ്വിദിന സമ്മേളനത്തിലത്തെുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.