ഇൻതിബാഹ്’ എക്സിക്യൂട്ടിവ് ക്യാമ്പ് സമാപിച്ചു
text_fieldsഇൻതിബാഹ് എക്സിക്യൂട്ടിവ് ക്യാമ്പ് എം.കെ. ബാവ ഉദ്ഘാടനംചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇൻതിബാഹ് എക്സിക്യൂട്ടിവ് ക്യാമ്പ് സമാപിച്ചു. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.കെ. ബാവ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് ആവയിൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പി.കെ. അൻവർ നഹ, ആർ. ഷുക്കൂർ, പി.വി. നാസർ, സിദ്ദീഖ് കാലൊടി, എ.പി. നൗഫൽ, അബ്ബാസ് വാഫി, അടാട്ടിൽ കുഞ്ഞാപ്പു എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന- ജില്ല- മണ്ഡലം- പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

