Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലുവ്‌റേ അബൂദബിയില്‍...

ലുവ്‌റേ അബൂദബിയില്‍ അന്താരാഷ്ട്ര യോഗാദിനാചരണം 21ന്

text_fields
bookmark_border
ലുവ്‌റേ അബൂദബിയില്‍ അന്താരാഷ്ട്ര യോഗാദിനാചരണം 21ന്
cancel

അബൂദബി: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് ജൂണ്‍ 21 ഞായറാഴ്ച അബൂദബി ലുവ്‌റേ മ്യൂസിയത്തില്‍ പ്രത്യേക യോഗാ സെഷന്‍ സംഘടിപ്പിക്കും. അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രായഭേദമന്യേ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കും.

‘ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ യോഗാദിനം ആചരിക്കുക. ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ശാരീരിക ഉന്മേഷവും മാനസികാരോഗ്യവും സന്തുലിതമായ ജീവിതശൈലിയും നിലനിര്‍ത്തുന്നതില്‍ യോഗ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രശസ്തമായ ലുവ്‌റേ മ്യൂസിയത്തിന്‍റെ താഴികക്കുടത്തിന് കീഴില്‍, ജ്യാമിതീയ രൂപകൽപനയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം സൃഷ്ടിക്കുന്ന 'വെളിച്ചപ്പെയ്ത്തിന്‍റെ' പശ്ചാത്തലത്തിലാണ് കൂട്ടായ്മ അരങ്ങേറുക. അറേബ്യന്‍ ഗള്‍ഫിന്‍റെ മനോഹരമായ കാഴ്ചകളും ശാന്തമായ തീരപ്രദേശവും സമന്വയിക്കുന്ന ഈ അപൂര്‍വ വേദിയില്‍ രാവിലെ എട്ട് മുതല്‍ ഒമ്പത് മണി വരെയാണ് ഗൈഡഡ് യോഗാ സെഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന രീതിയിലാണ് സെഷന്‍. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ സ്വന്തമായി യോഗാ മാറ്റുകളുമായി എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - International Yoga Day celebrated at Louvre Abu Dhabi on the 21st
Next Story