അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി
text_fieldsആയുർവേദ ഗ്രാജ്വേറ്റ്സ് അസോസിയേഷനും ഇന്ത്യൻ അസോസിയേഷൻ ഷാർജയും സംയുക്തമായി ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണം
ഷാർജ: ആയുർവേദ ഗ്രാജ്വേറ്റ്സ് അസോസിയേഷനും ഇന്ത്യൻ അസോസിയേഷൻ ഷാർജയും സംയുക്തമായി ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. എമിറേറ്റ്സിലെ ആയുർവേദ ഡോക്ടർമാരും യോഗാചാര്യന്മാരും വിവിധ വിഷയങ്ങളിൽ യോഗയെക്കുറിച്ചുള്ള സെഷനുകൾ നയിച്ചു. അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ (ഐ.എ.എസ്) പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ട്രഷറർ ഷാജി ജോൺ, ആക്ടിങ് സെക്രട്ടറി ജിബി ബേബി, ഇന്ത്യൻ അസോസിയേഷൻ ഹെൽത്ത് കമ്മിറ്റി കൺവീനർ അബൂബക്കർ എന്നിവർ ആശംസ അറിയിച്ചു. ആയുർവേദ അസോസിയേഷൻ പ്രസിഡന്റ് ഹൃദ്യ രാജീവ് അധ്യക്ഷത വഹിച്ചു. ഡോ. ശ്രുതി മുരളീധരൻ പരിപാടി നയിച്ചു. ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ ചികിത്സ ക്യാമ്പും ഉണ്ടായിരുന്നു.

