ഇന്റർനാഷനൽ യോഗ ദിനം സംഘടിപ്പിച്ചു
text_fieldsഅജ്മാൻ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗദിനത്തിൽനിന്ന്
അജ്മാൻ: അജ്മാൻ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷനൽ യോഗ ദിനം സംഘടിപ്പിച്ചു. അസോസിയേഷൻ അങ്കണത്തിലെ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ഹാളിൽ നടന്ന ചടങ്ങിൽ നൂറിലേറെ പേർ പങ്കെടുത്തു. പ്രസിഡന്റ് അബ്ദുൽ സലാഹ് സ്വാഗതം പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്തവർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വീസ ആൻഡ് ഉത്തം ചന്ദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. കെ.എസ്. തൻസീന യോഗയെക്കുറിച്ച് ക്ലാസെടുത്തു. ജനറൽ സെക്രട്ടറി രൂപ് സിദ്ധു നന്ദി പറഞ്ഞു. ചെയർമാൻ അഫ്താബ് ഇബ്രാഹീം, ഛായാ ദേവി കൃഷ്ണമൂർത്തി എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

