Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന്താ​രാ​ഷ്ട്ര യോ​ഗ...

അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ൽ  വി​വി​ധ പ​രി​പാ​ടി​ക​ൾ
cancel

ദു​ബൈ: ഒ​മ്പ​താ​മ​ത്​ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി യോ​ഗ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത്​ യു.​എ.​ഇ. ‘യോ​ഗ ഫോ​ർ വ​സു​ധൈ​വ കു​ടും​ബ​കം’ എ​ന്ന ബാ​ന​റി​നു​ കീ​ഴി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​കും.

രാ​ജ്യ​ത്തെ പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ൾ, ക​പ്പ​ലു​ക​ൾ, ഗോ​പു​ര​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.ദു​ബൈ​യി​ലെ റാ​ഷി​ദ തു​റ​മു​ഖം, അ​ബൂ​ദ​ബി​യി​ലെ ലൗ​റേ ഗോ​പു​രം, മു​സ​ഫ സ്കൂ​ൾ, സ്​​കൈ​ലൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്​ ഷാ​ർ​ജ, അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​ർ (എ.​ഡി.​എ​ൻ.​ഇ.​സി), അ​ബൂ​ദ​ബി​യി​ലെ യോ​ഗ സ്റ്റു​ഡി​യോ സി​റ്റി എ​ന്നി​വ​യാ​ണ്​ വേ​ദി​ക​ൾ.

അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ൺ 21ന്​ ​വൈ​കീ​ട്ട്​ ആ​റു മ​ണി മു​ത​ൽ ഒ​മ്പ​തു വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.

ഇ​ന്ത്യ​ൻ എം​ബ​സി​യും അ​ബൂ​ദ​ബി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്​​ട്രേ​ഷ​നാ​യി http://www.adsc.ae/en/events/international-day-of-yoga-2023 എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക.അ​ബൂ​ദ​ബി യോ​ഗ സ്റ്റു​ഡി​യോ​യി​ലെ യോ​ഗ സെ​ന്‍റ​റി​ൽ 21ന്​ ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്​​ട്രേ​ഷ​ന്​ http://www.operncircleyoga.org/events/ കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Yoga DayUAE
News Summary - International Yoga Day
Next Story