Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര യാത്രക്കാർ: ഒന്നാംസ്ഥാനം നിലനിർത്തി ദുബൈ വിമാനത്താവളം

text_fields
bookmark_border
അന്താരാഷ്​ട്ര യാത്രക്കാർ: ഒന്നാംസ്ഥാനം നിലനിർത്തി ദുബൈ വിമാനത്താവളം
cancel

ദു​ബൈ: അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ളം ഇ​ക്കു​റി​യും ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​താ​യി എ​യ​ർ​പോ​ർ​ട്ട്​ കൗ​ൺ​സി​ൽ അ​റി​യി​ച്ചു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കും യാ​ത്ര​വി​ല​ക്കു​ക​ൾ​ക്കു​മി​ട​യി​ലാ​ണ്​ ദു​ബൈ വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 2.58 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്​​ത​ത്. ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള ആം​സ്​​റ്റ​ർ​ഡാം വി​മാ​ന​ത്താ​വ​ളം വ​ഴി 2.08 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ യാ​ത്ര ചെ​യ്​​ത​ത്. ര​ണ്ടാം സ്​​ഥാ​ന​ക്കാ​രേ​ക്കാ​ൾ 50 ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ർ ദു​ബൈ വ​ഴി സ​ഞ്ച​രി​ച്ചു. കോ​വി​ഡ്​ മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം വി​മാ​ന സ​ർ​വി​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ൾ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സ്​​റ്റു​ക​ൾ​ക്കാ​യി ആ​ദ്യം തു​റ​ന്നു​കൊ​ടു​ത്ത വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്ന്​ ദു​ബൈ ആ​യി​രു​ന്നു.

2019ൽ ​മൂ​ന്നാം സ്​​ഥാ​ന​ത്താ​യി​രു​ന്ന ആം​സ്​​റ്റ​ർ​ഡാം ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്കെ​ത്തി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം സ്​​ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ല​ണ്ട​ൻ മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. പാ​രി​സ്, ഫ്രാ​ങ്ക്​​ഫ​ർ​ട്ട്, ഇ​സ്താം​ബൂ​ൾ, ദോ​ഹ, ഇ​ൻ​ജി​യോ​ൺ, സിം​ഗ​പ്പൂ​ർ, മ​ഡ്രി​ഡ്​ എ​ന്നി​വ​രാ​ണ്​ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Airport
News Summary - International Travelers: Dubai Airport retains top spot
Next Story