ഇന്റര്‍നാഷനല്‍ ഷോ ജംപിങ് കപ്പ് 13 മുതല്‍
text_fieldsഅബൂദബി: ഫാത്തിമ ബിന്ത് മുബാറക്ക് ലേഡീസ് സ്പോര്‍ട്സ് അക്കാദമി 13ാമത് ഫാത്തിമ ബിന്ത് മുബാറക്ക് ഇന്റര്‍നാഷനല്‍ ഷോ ജംപിങ് കപ്പ് 2026 സംഘടിപ്പിക്കുന്നു. ജനുവരി 13 മുതല്‍ 16 വരെയാണ് മത്സരം നടക്കുക. ജനുവരി 18ന് ദേശീയ മല്‍സരവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 10 ലക്ഷം ദിര്‍ഹമാണ് ഇരു ചാമ്പ്യന്‍ഷിപ്പിലെയും ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കുക.
അബൂദബി ഫോര്‍സാന്‍ ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് റിസോര്‍ട്ടിലാണ് ഇന്റര്‍നാഷനല്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. ലോകത്തുടനീളമുള്ള മുന്‍നിര പുരുഷ, സ്ത്രീ കുതിരയോട്ടക്കാര്‍ മല്‍സരത്തില്‍ പങ്കെടുക്കും. അഞ്ചു കാറ്റഗറിലായാണ് മല്‍സരം. ദേശീയ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് റോയല്‍ സ്റ്റേബിള്സിലാണ്. ചാമ്പ്യന്‍ഷിപ്പുകളുടെ ഭാഗമായി അബൂദബി ഇക്വേസ്ട്രിയന്‍ ഫെസ്റ്റിവലും നടത്തും.
ഇക്വേസ്ട്രിയന്‍ ചില്ലറ വിൽപന ശാലകളും ഭക്ഷണശാലകളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി മറ്റു സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

