'ഇരിതാഖ്'ഖുര്‍ആന്‍ അന്താരാഷ്ട്ര സെമിനാര്‍ ഇന്ന്
text_fieldsഅന്താരാഷ്ട്ര സെമിനാര്‍ സംബന്ധിച്ച വാര്‍ത്തസമ്മേളനത്തില്‍ ‘ഇരിതാഖ്’ഭാരവാഹികള്‍


അബൂദബി: 'വിമര്‍ശനങ്ങള്‍ അതിജയിച്ച വിശുദ്ധ ഖുര്‍ആന്‍'എന്ന പ്രമേയത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഇന്‍റര്‍നാഷനല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തഫ്‌സീറുല്‍ ഖുര്‍ആന്‍ (ഇരിതാഖ് ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാര്‍ ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പതിന് അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക്ക് സെന്‍ററില്‍ 'ഇരിതാഖ്'സെക്രട്ടറി ജനറല്‍ ഡോ. സയ്യിദ് മൂസ അല്‍ ഖാളിമി (ഇന്‍റര്‍നാഷനൽ ദഅ്‌വ വിഭാഗം തലവന്‍, മലേഷ്യ) സെമിനാര്‍ ഉദ്ഘാടനം ചെയ്യും. റഊഫ് അഹ്‌സനി അധ്യക്ഷത വഹിക്കും. ഡോ. ശൈഖ് അബ്ദുസമീഹ് അല്‍ അനീസ് സിറിയ (പ്രഫ. ഷാര്‍ജ യൂനിവേഴ്‌സിറ്റി), ഡോ. സൈദാലി ഫൈസി ഇന്ത്യ (റിസര്‍ച്ച് ഫെലോ, ഇരിതാഖ്), ഇരിതാഖ് സെനറ്റ് അംഗം അലവിക്കുട്ടി മുണ്ടംപറമ്പ്, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ എന്നിവർ സംസാരിക്കും.
പ്രവര്‍ത്തക പഠനക്യാമ്പ് ഉച്ചകഴിഞ്ഞ് രണ്ടിന് അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശുഹൈബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
വൈകീട്ട് 6.30ന് നടക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ഇരിതാഖ് ചെയര്‍മാനുമായ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ഇന്‍ ചീഫ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
വാര്‍ത്തസമ്മേളനത്തില്‍ അബ്ദുല്‍ ഗഫൂര്‍ ദാരിമി (ജനറല്‍ കോഓഡിനേറ്റര്‍ ഇരിതാഖ്, സെക്രട്ടറി ജാമിയ ജലാലിയ), അബ്ദുറഹ്മാന്‍ തങ്ങള്‍ (വൈസ് പ്രസിഡന്‍റ് ഇരിതാഖ് യു.എ.ഇ), മന്‍സൂര്‍ മൂപ്പന്‍ (വര്‍ക്കിങ് കണ്‍വീനര്‍ ഇരിതാഖ് യു.എ.ഇ കമ്മിറ്റി), അബ്ദുല്ല നദ്‌വി (ട്രഷറര്‍, അബൂദബി സുന്നി സെന്‍റര്‍), സാബിര്‍ മാട്ടൂല്‍, ഷബീര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

