ശിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം
text_fieldsശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന ലോക നഴ്സസ് ദിനാഘോഷത്തില്‍ നിന്ന്
മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഷിഫ അല്‍ ജസീറ ആശുപത്രി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മെഴുകുതിരി കത്തിക്കല്‍, പ്രതിജ്ഞയെടുക്കല്‍, കേക്ക് മുറിക്കല്‍, ആദരിക്കല്‍, അവാര്‍ഡ് സമര്‍പ്പണം, ക്വിസ് മത്സരം, റാഫിള്‍ ഡ്രോ തുടങ്ങിയവ അരങ്ങേറി. ഐ.പി, ഒ.പി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ ബാബു നഴ്സിങ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് നഴ്സസ് ദിന സന്ദേശം നല്കി.
സാമൂഹികമായ ജീവിതത്തില്‍ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നഴ്സുമാരെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബഹ്റൈനിലെ നഴ്സിങ് മേഖലയില്‍ കഴിഞ്ഞ 35 വര്‍ഷമായി സ്തുത്യര്‍ഹ സേവനം നയിക്കുന്ന സിസ്റ്റര്‍ റേയ്ച്ചല്‍ ബാബുവിനെ ചടങ്ങില്‍ പൊന്നാടയണിച്ച് ആദരിച്ചു. ഷിഫ അല്‍ ജസീറയില്‍ ദീര്‍ഘകാല സേവനം അനുഷ്ഠിക്കുന്ന നഴ്സുമാര്‍ക്ക് മെമന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
20 വര്‍ഷത്തെ സേവനത്തിന് ജോസില്‍ ജോണ്‍, ലിസി ജോണ്‍(16 വര്‍ഷം), സോണിയ ജോണ്‍ (14 വര്‍ഷം), എലിസബത്ത് തോമസ് (13 വര്‍ഷം) എന്നിവര്‍ക്ക് മെമന്റോകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. നഴ്സുമാരായ ഷബ്ന നസീര്‍, ബിനു പൊന്നച്ചന്, അജയ് ജേക്കബ്, പ്രിന്‍സി തോമസ്, സോഫിയ സാബു, പ്രജിത്ത്, ആശാ മോള്, രാജി സനല്‍ കുമാര്‍, ഹര്‍ഷാദ് എന്നിവരെയും ആദരിച്ചു. ഡോ. സല്മാന്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കിസ് മത്സരത്തിന് ക്വാളിറ്റി മാനേജര്‍ സിസ്റ്റര്‍ ആന്‍സി അച്ചന്‍കുഞ്ഞ് നേതൃത്വം നല്കി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഷബീല്‍ അലി റാഫിള്‍ ഡ്രോ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, റാഫിള്‍ ഡ്രോ വിജയികളെ ഡോ. ഷംനാദ് മജീദ് പ്രഖ്യാപിച്ചു.
ചടങ്ങില്‍ മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. ചന്ദ്രശേഖരന് നായര്‍, ഡോ. അബ്ദുൽ ജലീല്‍, ഡോ. പ്രേമാനന്ദന്, ഡോ. അലീമ, ഡോ. വഹീദ, ഡോ. സുല്‍ത്താന നസ്രീന്, ഡോ. ബിന്‍സി തുടങ്ങിയവരും നഴ്സുമാരും മാനേജര്‍മാരും മറ്റു ജീവനക്കാരും പങ്കാളികളായി. ആന്‍സി അച്ചന്‍കുഞ്ഞ് സ്വാഗതം പറഞ്ഞു. ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ സുൽഫിക്കര്‍ കബീര്‍ അവതാരകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

