Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.സി ഇന്‍റർനാഷനൽ മീലാദ് കോൺഫറൻസ്

text_fields
bookmark_border
എസ്.ഐ.സി ഇന്‍റർനാഷനൽ മീലാദ് കോൺഫറൻസ്
cancel

ദുബൈ: സമസ്ത ഇന്‍റർനാഷനൽ കൗൺസിലിന്‍റെ (എസ്.ഐ.സി) നേതൃത്വത്തിൽ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമസ്ത പ്രവർത്തകർ പങ്കെടുത്ത ഇന്‍റർനാഷനൽ മീലാദ് കോൺഫറൻസ് പ്രൗഢ ഗംഭീരമായി. പ്രവാചകാനുരാഗത്താൽ ധന്യമായ ഇന്‍റർനാഷനൽ മീലാദ് കോൺഫറൻസിന്‍റെ ഉദ്ഘാടനം സമസ്ത പ്രസിഡന്‍റ്​ ജിഫ്​രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ഡോ. അയ്മനുൽ ഹജ്ജാർ ഈജിപ്‌ത് മദ്ഹുറസൂൽ പ്രഭാഷണം നടത്തി.

സമസ്ത മുശാവറ അംഗം പി.എം. അബ്ദുസ്സലാം ബാഖവി വടക്കേക്കാട് അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുഖ്യ ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ സമാപന പ്രാർഥനക്കും മൻസൂർ പുത്തനത്താണി ഇഷ്ക്​ മജ്​ലിസിനും നേതൃത്വം നൽകി.

ഫഖ്റുദ്ദീൻ തങ്ങൾ ബഹ്റൈൻ, പൂക്കോയ തങ്ങൾ അൽ ഐൻ, അബ്ദുറഹ്മാൻ തങ്ങൾ യു.എ.ഇ, സമസ്‌ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, ഉബൈദുല്ല തങ്ങൾ സൗദി അറേബ്യ, ഷുക്കൂർ ഹാജി മസ്‌ക്കത്ത്​, അബ്ദുൽ വാഹിദ് ബഹ്റൈൻ, കരീം ലണ്ടൻ, യു.കെ. ഇബ്രാഹിം ഓമശ്ശേരി, ശംസുദ്ദീൻ ഫൈസി കുവൈത്ത്, അഹ്മദ് മുർതള ഈജിപ്ത് എന്നിവർ സംസാരിച്ചു. എസ്.ഐ.സി ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമ്മദ് ഹാജി സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Milad Conference Held Successfully in Dubai
Next Story