അന്താരാഷ്ട്ര ലഹരികടത്ത് സംഘം പിടിയില്‍ പാകിസ്താനി സംഘത്തലവൻ അറസ്റ്റിൽ
text_fieldsദുബൈ: പാകിസ്താനിൽ നിന്ന് യു.എ.ഇയിലേക്ക് ലഹരിമരുന്ന് കടത്തിയിരുന്ന അന്താരാഷ്ട്ര സംഘം അറസ്റ്റില്‍. യു.എ.ഇ പൊലീസും പാക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സ ംഘത്തലവന് ഉള്‍പ്പെടെ പിടിയിലായതെന്ന് യു.എ.ഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന 242 കേന്ദ്രങ്ങള്‍ പൊലീസ് കണ്ടെത്തി. പാകിസ്താനില്‍ നിന്ന് യു.എ.ഇയിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് എത്തിച്ച് വില്പന നടത്തുന്ന സംഘത്തെ പിടികൂടിയതോടെയാണ് ഇവരുടെ അന്താരാഷ്ട്ര ശൃംഖലയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. സംഘത്തില്‍ നിന്ന് പത്ത് കിലോ ലഹരിമരുന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.
സംഘാംഗങ്ങള്‍ പിടിയിലായതറിഞ്ഞ ശേഷം തലവന്‍ മറ്റൊരാള്‍ക്ക് അയച്ച വീഡിയോ സന്ദേശവും പൊലീസ് പിടിച്ചെടുത്തു. ലഹരികടത്ത് തുടരുമെന്നും പകരം ചോദിക്കുമെന്നും ആക്രോശിക്കുന്നതായിരുന്നു സന്ദേശം. ഇതിനിടെ പാക് പൊലീസിെൻറ സഹായത്തോടെ തലവെൻറ കേന്ദ്രം വളഞ്ഞ യു.എ.ഇ പൊലീസ് സംഘത്തലവനെയും പിടികൂടി. ആറ് കിലോ ലഹരിമരുന്നും ആയുധങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. യു.എ.ഇയിലെ 242 കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന തലവെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ മുഴുവന്‍ കേന്ദ്രങ്ങളിലും പൊലീസ് റെയ്ഡ് നടത്തി ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
