Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനം സമാപിച്ചു; 30,000ലധികം സന്ദർശകർ പങ്കെടുത്തു

text_fields
bookmark_border
അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനം സമാപിച്ചു; 30,000ലധികം സന്ദർശകർ പങ്കെടുത്തു
cancel
camera_alt

ഷാർജ എക്‌സ്‌പോ സെന്‍ററിൽ സംഘടിപ്പിച്ച 22-ാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനം കാണാനെത്തിയ സന്ദർശകർ 

ഷാർജ: എക്‌സ്‌പോ സെന്‍ററിൽ സംഘടിപ്പിച്ച 22-ാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനം സമാപിച്ചു. വിദ്യാർഥികളും മാതാപിതാക്കളും ഉൾപ്പെടെ 30,000ലധികം പേരാണ് മൂന്ന് ദിവസങ്ങളിലായി നടന്ന പ്രദർശനം കാണാനെത്തിയത്. ലോകമെമ്പാടുമുള്ള 20ലധികം പഠന കേന്ദ്രങ്ങളെ പ്രതിനിധീകരിച്ച് നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്തു.

വിവിധ ഉപരിപഠന കോഴ്സുകൾ, സ്കോളർഷിപ്പുകൾ, അഡ്മിഷൻ നിബന്ധനകൾ എന്നിവയെക്കുറിച്ച് അറിയാൻ സന്ദർശകർക്ക് മേളയിൽ അവസരം ലഭിച്ചു. വിദ്യാർഥികളുടെ താൽപര്യങ്ങൾക്കും കരിയർ ലക്ഷ്യങ്ങൾക്കും അനുയോജ്യമായ കോഴ്സുകൾ കണ്ടെത്താനും വ്യത്യസ്ത സർവകലാശാലകളെക്കുറിച്ച് താരതമ്യം ചെയ്ത് മനസ്സിലാക്കാനും പ്രദർശനം സഹായകരമായി.

പങ്കെടുത്ത സർവകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും അക്കാദമിക് പ്രോഗ്രാമുകളെക്കുറിച്ചും പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ചും സംശയങ്ങൾ ദൂരീകരിക്കാനും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം വഴിയൊരുക്കി. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് കൃത്യമായ തീരുമാനം എടുക്കാൻ മേള ഉപകരിച്ചതായി സന്ദർശകർ പ്രതികരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർഥികളെയും ഒരേ വേദിയിൽ അണിനിരത്തുന്ന പ്രധാന സംരംഭമായി ഇന്‍റർനാഷനൽ എജുക്കേഷൻ ഷോ മാറിയെന്ന് ഷാർജ എക്‌സ്‌പോ സെന്‍റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Education Exhibition
Next Story