Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ അന്താരാഷ്ട്ര...

യു.എ.ഇയിൽ അന്താരാഷ്ട്ര മയക്കുമരുന്ന്​ കടത്ത്​ സംഘം പിടിയിൽ

text_fields
bookmark_border
യു.എ.ഇയിൽ അന്താരാഷ്ട്ര മയക്കുമരുന്ന്​ കടത്ത്​ സംഘം പിടിയിൽ
cancel

ദുബൈ: അന്താരാഷ്ട്ര മയക്കുമരുന്ന്​ കടത്ത് സംഘം യു.എ.ഇയിൽ പിടിയിൽ. ബഹ്​റൈനിലെ വിവിധ അതോറിറ്റികളുമായി കൈകോർത്ത്​ ദുബൈ, ഷാർജ പൊലീസ്​ നടത്തിയ സംയുക്​ത നീക്കത്തിലാണ് 14 അംഗ സംഘത്തെ പിടികൂടിയത്​. പ്രതികളിൽ സംഘത്തലവൻ അടക്കം ആറ്​ പേർ ഇന്ത്യക്കാരാണ്​. ആഫ്രിക്കൻ വംശജരാണ്​ മറ്റുള്ളവർ. ഇവരിൽ 56.623 കിലോ മയക്കുമരുന്ന്​ പിടിച്ചെടുത്തു. കൂടാതെ 8,159 മയക്കുമരുന്ന്​ ഗുളികകളും ഹഷിഷ്​ ഓയിൽ നിറച്ച ഇലക്​ട്രോണിക്​ സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്​. അന്താരാഷ്ട്ര വിപണിയിൽ ഇതിന്​ 33 ലക്ഷം ദിർഹം വിലവരും. ബഹ്​റൈനിൽ വെച്ചാണ്​ സംഘത്തലവൻ അറസ്റ്റിലായത്​​. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ യു.എ.ഇയിൽ നിന്ന്​​ മറ്റ്​ 13 പ്രതികളും അറസ്റ്റിലായത്​. ബഹ്​റൈൻ അതോറിറികളുമായി സഹകരിച്ച്​ സംഘത്തലവനെ യു.എ.ഇയിലെത്തിക്കുകയായിരുന്നു. ബഹ്​റൈനിൽ നിന്ന്​ ഇയാളുടെ നിർദേശം അനുസരിച്ചായിരുന്നു യു.എ.ഇയിലെ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന്​ വിൽപന നടത്തിയിരുന്നത്​ ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. ബന്ധപ്പെട്ട രഹസ്യാന്വേഷണ വിഭാഗങ്ങളുമായി കൈകോർത്ത്​ നടത്തിയ ഏറെ നാളത്തെ അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ്​ സംഘം വലയിലായത്​.

മയക്കുമരുന്നിനെ ജനങ്ങളുടെ സുരക്ഷ ശക്​തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന്​ അതോറിറ്റികൾ വ്യക്​തമാക്കി. മയക്കുമരുന്ന്​ വിതരണ ശൃംഖല തകർക്കാൻ ലക്ഷ്യം വെച്ചുള്ള ദേശീയ തന്ത്രങ്ങളുടെ ഭാഗമായാണ്​ നീക്കം. പ്രതികളെ നിയമനടപടികൾക്കായി പ്രോസിക്യൂഷൻ കൈമാറും. അതേസമയം, കഴിഞ്ഞ മൂന്നു മാസത്തിനിടെ മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ​ പ്രോത്സാഹിപ്പിക്കുന്ന 110 വെബ്​സൈറ്റുകളെ നിരോധിച്ചതായി കഴിഞ്ഞ ദിവസം ദുബൈ പൊലീസ്​ വെളിപ്പെടുത്തിയിരുന്നു. ഓൺലൈൻ വഴി മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപനയും പ്രോത്സാഹിപ്പിച്ച നിരവധി പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugNarcoticsUAE
News Summary - International drug trafficking ring busted in UAE.
Next Story