അന്താരാഷ്ട്ര മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ
text_fieldsദുബൈ െപാലീസ് അറസ്റ്റ് ചെയ്ത പ്രതികൾ
ദുബൈ: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെ ഷാർജ പൊലീസിെൻറ സഹകരണത്തോടെ ദുബൈ പൊലീസ് പിടികൂടി. യു.എ.ഇയിൽ എത്തിച്ച മയക്കുമരുന്ന് വിതരണം ചെയ്യുന്നവരാണ് പിടിയിലായത്. ഇവരിൽനിന്ന് 33 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.
യു.എ.ഇയിലെ വെയർഹൗസ് േകന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നു എന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ദുൈബ പൊലീസ് നടത്തിയ ഓപറേഷനിലാണ് ഇവർ കുടുങ്ങിയത്. ലഹരിവേട്ടയുടെ ദൃശ്യങ്ങളും ദുബൈ പൊലീസ് പുറത്തുവിട്ടു. സംഘത്തലവെൻറ നിർദേശപ്രകാരം 22 കിലോ മയക്കുമരുന്ന് ഷാർജയിൽ എത്തിക്കുന്നതിനിടെയാണ് രണ്ടുപേർ പിടിയിലാകുന്നത്.
11 കിലോ മയക്കുമരുന്നുമായി എത്തുന്നതിനിടെ മൂന്നാമനും പൊലീസിെൻറ പിടിയിലായി. 22,000 ദിർഹത്തിെൻറയും 3000 ദിർഹത്തിെൻറയും ലഹരിമരുന്ന് ശേഖരമാണ് ഇവരിൽനിന്ന് കണ്ടെത്തിയത്.രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തതെന്ന് ദുബൈ പൊലീസ് ആൻറി നാർകോട്ടിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഈദ് മുഹമ്മദ് താനി ഹാരിബ് പറഞ്ഞു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

